വോയ്‌സ് ഓഫ് ആലപ്പി 'സർക്കീട്ട് 2025' ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര / മനാമ:
ബഹ്‌റൈൻ്റെ ചരിത്രവും, സംസ്കാരവും, പ്രകൃതിസൗന്ദര്യവും അടുത്തറിയുന്നതിനായി വോയ്‌സ് ഓഫ് ആലപ്പി (VOA) സംഘടിപ്പിച്ച ‘സർക്കീട്ട് 2025’ ഏകദിന കുടുംബയാത്ര ശ്രദ്ധേയമായി. മുഹറഖിലെ പേൾ ലിങ് പാത്ത് വേയിൽ നിന്നാണ് യാത്ര ആരംഭിച്ചത്. ബഹ്‌റൈനിലെ പ്രധാനപ്പെട്ട ചരിത്രസ്മാരകങ്ങൾ, പ്രാചീന കോട്ടകൾ, പ്രകൃതി രമണീയമായ പാർക്കുകൾ, മനോഹരമായ ബീച്ചുകൾ, പൗരാണികമായ ആരാധനാലയങ്ങൾ എന്നിവയെല്ലാം ഈ ഏകദിന യാത്രയിൽ ഉൾപ്പെടുത്തിയിരുന്നു. രാത്രി 10 മണിയോടെ വാട്ടർ ഗാർഡൻ സിറ്റിയിലാണ് യാത്ര സമാപിച്ചത്.

‘സർക്കീട്ട് 2025’ൻ്റെ ഔദ്യോഗിക ഉദ്ഘാടനം വോയ്‌സ് ഓഫ് ആലപ്പി പ്രസിഡൻ്റ് സിബിൻ സലീം ഫ്ലാഗ് ഓഫ് ചെയ്ത് നിർവ്വഹിച്ചു. യാത്രയുടെ വിജയത്തിനായി കൺവീനർമാരായ സനിൽ വള്ളിക്കുന്നം, അജിത് കുമാർ, അനസ് റഹീം, ഗോകുൽ കൃഷ്ണൻ എന്നിവരാണ് പ്രവർത്തിച്ചത്.

article-image

jkljkljkl

You might also like

  • Lulu Exchange
  • Straight Forward

Most Viewed