എ.കെ.സി.സിയുടെ ‘അക്ഷരക്കൂട്ടം’ സാഹിത്യസംഗമം ശ്രദ്ധേയമായി


പ്രദീപ് പുറവങ്കര / മനാമ:

അക്ഷരങ്ങളിലെ ആത്മാവ് തൊട്ടറിയാൻ എന്ന ശീർഷകത്തോടെ ബഹ്‌റൈൻ എ.കെ.സി.സി. (AKCC) സംഘടിപ്പിച്ച ‘അക്ഷരക്കൂട്ടം’ സാഹിത്യസംഗമം ശ്രദ്ധേയമായി. ഇന്ത്യൻ ക്ലബ് പ്രസിഡന്റ് ജോസഫ് ജോയ് പരിപാടി ഉദ്ഘാടനം ചെയ്തു. എ.കെ.സി.സി. ഗ്ലോബൽ സെക്രട്ടറിയും ബഹ്‌റൈൻ പ്രസിഡന്റുമായ ചാൾസ് ആലൂക്ക പരിപാടിക്ക് അധ്യക്ഷത വഹിച്ചു. പ്രമുഖ മാധ്യമപ്രവർത്തകൻ പ്രദീപ് പുറവങ്കര ചങ്ങമ്പുഴ കൃഷ്ണപിള്ളയെക്കുറിച്ചും അദ്ദേഹത്തിന്റെ കാവ്യഭാവങ്ങളെക്കുറിച്ചും സംസാരിച്ചു. ബഹ്റൈനിലെ എഴുത്തുക്കാരായ ആദർശ് മാധവൻകുട്ടിയെയും, സുനിൽ തോമസ് റാന്നിയെയും ചടങ്ങിൽ എ.കെ.സി.സി. ആദരിച്ചു.

‘അക്ഷരക്കൂട്ടം’ കൺവീനർ ജോജി കുര്യൻ ചങ്ങമ്പുഴയുടെ കവിതകൾ ആലപിക്കുകയും ചങ്ങമ്പുഴയെ അനുസ്മരിച്ച് സംസാരിക്കുകയും ചെയ്തു. ഹരീഷ് നായർ, സുനിൽ തോമസ് റാന്നി, മെയ്‌മോൾ ചാൾസ്, ദീപ ടീച്ചർ, ഫസീല ടീച്ചർ എന്നിവരുടെ കവിതാലാപനവും ഇതോടൊപ്പം ന‌ടന്നു.
ബാംഗ്ലൂരു ക്രിസ്തുജയന്തി കോളേജ് മാനേജർ ഫാദർ ജെയ്‌സ്, ജോസഫ് വി.എം. ലിവിൻ ജിബി, സിന്ധു ബൈജു, ജിൻസി ജീവൻ, ജോളി ജോജി എന്നിവർ പരിപാടിക്ക് ആശംസകൾ നേർന്നു. ജസ്റ്റിൻ ജോർജ്, മോൻസി മാത്യു, ജെയിംസ് ജോസഫ്, ബൈജു, ജിബി അലക്സ് എന്നിവർ നേതൃത്വം നൽകി.

എ.കെ.സി.സി. ജനറൽ സെക്രട്ടറി ജീവൻ ചാക്കോ സ്വാഗതവും, വൈസ് പ്രസിഡന്റ് പോളി വിതയത്തിൽ നന്ദിയും രേഖപ്പെടുത്തി.

article-image

dcdsds

article-image

ssdaads

article-image

asdsasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed