സർക്കാർ സ്ഥാപനത്തെ വിമർശിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ്; യുവതിക്ക് തടവ് ശിക്ഷ


ശാരിക / മനാമ

ബഹ്‌റൈനിൽ സർക്കാർ സ്ഥാപനത്തെ വിമർശിച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റിട്ട കേസിൽ യുവതിക്ക് നാലാം മൈനർ ക്രിമിനൽ കോടതി ആറു മാസം തടവുശിക്ഷ വിധിച്ചു. പ്രതിയുടെ സമൂഹമാധ്യമ അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പുകളിൽ സ്ഥാപനത്തെ അപമാനിക്കുന്നതും പൊതുജനങ്ങളെ ഇളക്കിവിടാൻ ശ്രമിക്കുന്നതും സ്ഥാപനത്തിലുള്ള വിശ്വാസം തകർക്കാൻ ശ്രമിക്കുന്നതുമായ പരാമർശങ്ങളുണ്ടെന്ന് കണ്ടെത്തിയാണ് കോടതി ശിക്ഷ വിധിച്ചതെന്ന് സൈബർ ക്രൈം പ്രോസിക്യൂഷൻ മേധാവി അറിയിച്ചു.

ഈ വീഡിയോകള്‍ പ്രോസിക്യൂട്ടര്‍മാര്‍ പരിശോധിക്കുകയും തെളിവുകള്‍ കണ്ടെത്തുകയും ചെയ്തതിനെ തുടർന്നാണ് കേസെടുത്തത്.

article-image

sdfsfsf

You might also like

  • Straight Forward

Most Viewed