മാസ്റ്റർ ലീഗ് കിരീടം ഹെഡ്‌ജ്‌ - ബോബ് ക്രിക്കറ്റ് ക്ലബ്ബിന്


പ്രദീപ് പുറവങ്കര

മനാമ: മുപ്പത്തിയഞ്ച് വയസിന് മുകളിൽ പ്രായമുള്ളവർക്കായി മാസ്റ്റർ ലീഗ് കമ്മറ്റി (എം.സി.എൽ.) സംഘടിപ്പിച്ച വാശിയേറിയ ക്രിക്കറ്റ് ടൂർണമെൻ്റിൽ ബോബ് ക്രിക്കറ്റ് ക്ലബ് -ഹെഡ്‌ജ്‌ ഗ്രൂപ്പ് ജേതാക്കളായി. ആവേശകരമായ ഫൈനലിൽ ടീം അമിഗോസിനെയാണ് അവർ പരാജയപ്പെടുത്തിയത്. ടൂർണമെന്റ് ഓർഗനൈസിംഗ് കമ്മറ്റി - ബി പാനലുമായി സഹകരിച്ചാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.

ബുസൈത്തീനിൽ വച്ച് നടന്ന മത്സരത്തിൽ 12 പ്രമുഖ ടീമുകളാണ് മാസ്റ്റർ കിരീടത്തിനായി മത്സരിച്ചത്. കടുത്ത പോരാട്ടത്തിനൊടുവിൽ ഗ്ലാഡിയേറ്റർ മൂന്നാം സ്ഥാനവും ഫ്രൈഡേ കിങ്‌സ് നാലാം സ്ഥാനവും കരസ്ഥാക്കി. ബ്രോസ് ആൻഡ് ബഡിസ്, എക്സാക്ട് 11, ഡ്രീം മാസ്റ്റേഴ്സ്, ജയ് കർണാടക, സെലെക്ടഡ് ഇലവൻ, ഹാർഡ് ബീറ്റേഴ്‌സ്, IV സ്പെയർ പാർട്സ്, കേരള ടൈറ്റാൻസ് തുടങ്ങിയവരും ടൂർണമെൻ്റിൽ പങ്കെടുത്തു.

article-image

വിജയികൾക്ക് അൻസാർ മുഹമ്മദ് എരമംഗലം, ആരിഫ്, റോഷിത്, സനുഷ്, അൻഷാദ്, രാജീവ്‌ എന്നിവർ ട്രോഫികൾ കൈമാറി. വ്യക്തിഗത പ്രകടന മികവിന് നിരവധി താരങ്ങൾ പുരസ്കാരങ്ങൾക്ക് അർഹരായി; ബെസ്റ്റ് പ്ലെയറായി സുമേഷ് കുമാർ (അമിഗോസ്), ബെസ്റ്റ് ബാറ്റിസ്മാനായി സന്ദീപ് ജാങ്കിർ (BOB CC), ബെസ്റ്റ് ബൗളറായി റഹ്മാൻ ചോലക്കൽ (ഗ്ലാഡിയേറ്റർ), മാൻ ഓഫ് ദി ഫൈനലായി സന്ദീപ് ജാങ്കിർ (BOB CC), സെക്കന്റ്‌ ഫൈനൽ മാൻ ഓഫ് ദി മാച്ചായി റഹ്മാൻ ചോലക്കൽ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

article-image

ടൂർണമെന്റിന്റെ വിജയത്തിൽ സംതൃപ്തരായ സംഘാടകർ അടുത്ത വർഷങ്ങളിലും എം.സി.എൽ. ടൂർണമെന്റ് തുടരുമെന്നും ബഹ്‌റൈനിലെ എല്ലാ പ്രമുഖ ക്രിക്കറ്റ് ക്ലബ്ബുകളുടെയും സഹകരണം തുടർന്നും പ്രതീക്ഷിക്കുന്നതായും അറിയിച്ചു.

article-image

്ന്ന

You might also like

  • Straight Forward

Most Viewed