നോർക്ക, അൽ അമാന കാമ്പയിൻ സംഘടപ്പിച്ച് കെഎംസിസി ബഹ്റൈൻ
പ്രദീപ് പുറവങ്കര
മനാമ: പ്രവാസികൾക്കായുള്ള ക്ഷേമപദ്ധതികളെക്കുറിച്ച് അവബോധം നൽകാനും അംഗത്വം ഉറപ്പാക്കാനുമായി കെ.എം.സി.സി. ബഹ്‌റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നോർക്ക, അൽ അമാന ക്യാമ്പയിൻ സംഘടിപ്പിച്ചു. ഈസ്റ്റ് റിഫ സി.എച്ച്. ഓഡിറ്റോറിയത്തിലായിരുന്നു പരിപാടി.
നോർക്ക, പ്രവാസി ക്ഷേമനിധി, നോർക്ക കെയർ ഇൻഷുറൻസ്, കെ.എം.സി.സി.യുടെ സാമൂഹിക സുരക്ഷാ പദ്ധതിയായ അൽ അമാന തുടങ്ങിയ സുപ്രധാന പദ്ധതികളിൽ അംഗത്വമെടുക്കുന്നതിനും വിവരങ്ങൾ അറിയുന്നതിനുമായാണ് ക്യാമ്പയിൻ ഒരുക്കിയത്.
മൊയ്‌തീൻ പാലക്കാം തിരുത്തിക്ക് നോർക്ക അംഗത്വം നൽകി ക്യാമ്പയിൻ കോഡിനേറ്റർ എം.എ. റഹ്മാൻ പരിപാടി ഉദ്ഘാടനം നിർവഹിച്ചു. 50-ൽ പരം പ്രവാസികൾക്ക് ഈ ക്യാമ്പയിൻ പ്രയോജനകരമായി.
കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡൻ്റ് എൻ. അബ്ദുൽ അസീസ്, ഈസ്റ്റ് റിഫ പ്രസിഡൻ്റ് റഫീഖ് കുന്നത്ത്, ജനറൽ സെക്രട്ടറി അഷ്‌റഫ് ടി.ടി., ട്രഷറർ സിദ്ധീക് എം.കെ. എന്നിവരുടെ നേതൃത്വത്തിൽ ഹെൽപ് ഡെസ്ക് പ്രവർത്തിച്ചു. അബ്ദുൽ ഇർഷാദ് എ.കെ., മൻസൂർ, സഫീർ കെ.പി., ജസീം എം.കെ., ഷമീർ വി.എം. ഹസ്ന എന്നിവരും നേതൃനിരയിലുണ്ടായിരുന്നു.
സാജിദ് കൊല്ലിയിൽ, ഫസിലുറഹ്മാൻ, കുഞ്ഞഹമ്മദ് പി. വി., നിസാർ മാവിലി, സജീർ സി. കെ., നാസിർ ഉറുതൊടി, താജുദ്ധീൻ പി., ഉസ്മാൻ ടിപ്പ് ടോപ്, ആസിഫ് കെ. വി., സിദ്ധീഖ് എ.പി., അഹമ്മദ് അസ്‌കർ, ഒ.വി. മൊയ്‌തീൻ, ആരിഫ് മുഹമ്മദ്, റസാഖ് അമ്മാനത്, കാജാ ഹുസൈൻ തുടങ്ങിയവരാണ് ക്യാമ്പയിൻ വിജയകരമാക്കാൻ നേതൃത്വം നൽകിയത്.
cxggf
