'ആർട്ട് അറ്റാക്ക്' ചിത്രരചനാ മത്സരം ശ്രദ്ധേയമായി
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ പ്രവാസി ഗൈഡൻസ് ഫോറത്തിന്റെ ചിൽഡ്രൺസ് വിങ്ങിന്റെ വാർഷിക പരിപാടിയോടനുബന്ധിച്ച് ശിശുദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'ആർട്ട് അറ്റാക്ക്' ചിത്രരചനാ മത്സരം ശ്രദ്ധേയമായി. മാഹൂസിലെ മക്കൻഡീസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ മൂന്ന് വിഭാഗങ്ങളിലായി എഴുപതോളം കുട്ടികൾ പങ്കെടുത്തു.
സബ് ജൂനിയർ വിഭാഗത്തിൽ അൻവി രമേശ് ഒന്നാം സ്ഥാനവും, നൈതിക് നിതിൻ രണ്ടാം സ്ഥാനവും, ആരാധ്യ ജിനീഷ് മൂന്നാം സ്ഥാനവും നേടിയപ്പോൾ ആർദ്ര രാജേഷ്, അൻസിക രാഗേഷ് എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
ജൂനിയർ വിഭാഗത്തിൽ ശ്രീധരൻ പളനിയപ്പൻ ഒന്നാം സ്ഥാനവും, ആൻഡ്രിയ ഷെർവിൻ വിനീഷ് രണ്ടാം സ്ഥാനവും, അമേയ ജാ മൂന്നാം സ്ഥാനവും നേടി. ഐഡൻ തോമസ് ടെനി, പവിത്ര വിഷ്ണു എന്നിവർ പ്രോത്സാഹന സമ്മാനത്തിന് അർഹരായി.
സീനിയർ വിഭാഗത്തിൽ ഗോപിക ഭാരതിരാജൻ ഒന്നാം സ്ഥാനവും, നേഹാ ജഗദീഷ് രണ്ടാം സ്ഥാനവും, അനുരുദ്ധ് റോയ് മൂന്നാം സ്ഥാനവും സ്വന്തമാക്കി. മീനീക്ഷി ഷിബിൻ പ്രോത്സാഹന സമ്മാനത്തിന് അർഹയായി. കുരുന്നുകളുടെ പങ്കാളിത്തവും മികച്ച പ്രകടനവും പരിപാടിക്ക് ആകർഷണമേകി.
േ്്േി
