ഐ.സി എഫ് ബഹ്റൈൻ മദ്റസ കലോത്സവത്തിന് ഉജ്വല തുടക്കം


പ്രദീപ് പുറവങ്കര

മനാമ: ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി എഫ് ) ബഹ്റൈൻ നാഷണൽ മദ്റസ കലോത്സവത്തിന് ഉജ്വല തുടക്കം. സമസ്ത കേരള സുന്നി ജംഇയ്യത്തുൽ മുഅല്ലിമിന്റെ നേതൃത്വത്തിൽ ബഹ്റൈനിലെ വിവിധ ഭാഗങ്ങളിലായി ഇസ്ലാമിക് എജ്യുക്കേഷണൽ ബോർഡ് ഓഫ് ഇന്ത്യയുടെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 14 മദ്റസകളിൽ നിന്നായി തിരെഞ്ഞെടുക്കപ്പെട്ട ഇരുന്നൂറോളം കലാപ്രതിഭകൾ ആദ്യ ഘട്ട മത്സരങ്ങളിൽ പങ്കെടുത്തു.

വിവിധ മദ്റസകളിൽ നടന്ന മദ്റസ ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടി വിജയികളായ വിദ്യാർത്ഥികളാണ് നാഷണൽ കലോത്സവത്തിലെ മത്സരാർത്ഥികൾ. റിഫ സുന്നി സെന്ററിൽ എസ്.ജെ എം പ്രസിഡണ്ട് മമ്മൂട്ടി മുസ്ല്യാരുടെ അദ്ധ്യക്ഷതയിൽ ഐ.സി.എഫ് ഇന്റർ നാഷണൽ ഡപ്യൂട്ടി പ്രസിഡണ്ട് അഡ്വ :എംസി അബ്ദുൽ കരീം ഹാജി കലോത്സവം ഉദ്ഘാടനം ചെയ്തു.

കിഡ്സ്. സബ് ജൂനിയർ , ജൂനിയർ സീനിയർ വിഭാഗങ്ങളിലായി ഖിറാഅത്ത്, കളറിംഗ്, മെമ്മറി ടെസ്റ്റ്, പദനിർമാണം, മിഠായി പെറുക്കൽ. വായന, കയ്യെഴുത്ത്, കാലിഗ്രഫി, ജലഛായം, ക്വിസ്സ് , തുടങ്ങിയ മത്സരങ്ങൾ ഒന്നാം ഘട്ടത്തിൽ പൂർത്തിയായി. കലോത്സവത്തിന്റെ രണ്ടാം ഘട്ട മത്സരങ്ങൾ നവംബർ 21 ന് ഹമദ് ടൗൺ കാനൂ ഹാളിൽ നടക്കും.

ഉദ്ഘാടന സംഗമത്തിൽ ഐ.സി.എഫ്. നാഷണൽ ഭാരവാഹികളായ അബ്ദുൽ ഹകീം സഖാഫി കിനാലൂർ, റഫീക്ക് ലത്വീഫി വരവൂർ, സയ്യിദ് അസ്ഹർ അൽ ബുഖാരി, ശംസുദ്ദീൻ സുഹ് രി , ശിഹാബുദ്ധീൻ സിദീഖി, അബ്ദു റഹീം സഖാഫി, നസീഫ് അൽ ഹമ്പനി, മൻസൂർ അഹ്സനി എന്നിവർ സംബന്ധിച്ചു. നൗഷാദ് മുട്ടുന്തല, അബ്ദുള്ള രണ്ടത്താണി, വി.പി.കെ.മുഹമ്മദ്, ഹംസ പുളിക്കൽ എന്നിവർ നേതൃത്വം നൽകി.

article-image

zddfdsf

You might also like

  • Straight Forward

Most Viewed