കെ. സി. ഇ. സി. ബൈബിള്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ക്രിസ്ത്യൻ എപ്പിസ്‌കോപ്പൽ സഭകളുടെ കൂട്ടായ്മയായ കേരളാ ക്രിസ്ത്യൻ എക്യൂമിനിക്കൽ കൗൺസിൽ (കെ.സി.ഇ.സി.) അംഗങ്ങളായ ദേവാലയങ്ങളിലെ മുതിർന്നവർക്കായി ബൈബിൾ ക്വിസ് മത്സരം സംഘടിപ്പിച്ചു. ബഹ്‌റൈൻ മാർത്തോമ്മാ പാരിഷ് ഹാളിൽ വെച്ചാണ് മത്സരം നടന്നത്.
മത്സരത്തിൽ ബഹ്‌റൈൻ മാർത്തോമ്മാ പാരിഷ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. സി.എസ്.ഐ. സൗത്ത് കേരളാ ഡയോസിസ് രണ്ടാം സ്ഥാനവും നേടി. കെ.സി.ഇ.സി. പ്രസിഡന്റ് റവ. അനീഷ് സാമുവേൽ ജോൺ അധ്യക്ഷത വഹിച്ച യോഗത്തിൽ ജനറൽ സെക്രട്ടറി ജോമോൻ മലയിൽ ജോർജ് സ്വാഗതം അർപ്പിച്ചു. ക്വിസ് മത്സര കൺവീനറും ക്വിസ് മാസ്റ്ററുമായ റവ. സാമുവേൽ വർഗ്ഗീസ് മത്സരത്തിന് നേതൃത്വം നൽകി.
വൈസ് പ്രസിഡന്റുമാരായ റവ. ബിജു ജോൺ, റവ. അനൂപ് സാം, കമ്മറ്റി അംഗങ്ങളായ പ്രിനു കുര്യൻ, സാബു പൗലോസ്, ഡിജു ജോൺ മാവേലിക്കര എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. ട്രഷറർ ജെറിൻ രാജ് സാം യോഗത്തിന് നന്ദി അറിയിച്ചു.
szdfs
