ബഹ്‌റൈനിൽ കാറിനുള്ളിൽ ശ്വാസംമുട്ടി നാലര വയസ്സുകാരൻ മരിച്ച സംഭവം; വനിതാ ഡ്രൈവർ കുറ്റം സമ്മതിച്ചു

പ്രദീപ് പുറവങ്കര
മനാമ I ബഹ്‌റൈനിലെ ദമിസ്ഥാനിൽ പൂട്ടിയിട്ട വാഹനത്തിനുള്ളിൽ നാലര വയസുകാരൻ ശ്വാസംമുട്ടി മരിച്ച സംഭവത്തിൽ അറസ്റ്റിലായ വനിതാ ഡ്രൈവർ കുറ്റം സമ്മതിച്ചു. ഒക്ടോബർ 13-നാണ് ഹസ്സൻ അൽ മഹരി എന്ന ബാലൻ ദാരുണമായി മരണപ്പെട്ടത്.
കിന്റർഗാർട്ടനിലേക്ക് കുട്ടികളെ കൊണ്ടുപോവുകയായിരുന്ന ഇവർ, മറ്റ് കുട്ടികളെ ഇറക്കിയ ശേഷം വാഹനത്തിനുള്ളിലിരുന്ന് ഉറങ്ങിപ്പോയ ഹസ്സനെ ശ്രദ്ധിക്കാതെ വാഹനം പൂട്ടിയിട്ട് പോവുകയായിരുന്നു. ഏകദേശം നാല് മണിക്കൂറിന് ശേഷമാണ് കുട്ടിയെ വാഹനത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കുട്ടികളെ കൊണ്ടുപോകാനുള്ള ലൈസൻസ് ഇവർക്ക് ഉണ്ടായിരുന്നില്ല എന്നും പോലീസ് അറിയിച്ചു.
ADSADSDSA