ബികെഎസ് ശ്രാവണം; ഇന്ത്യൻ ട്രഡീഷണൽ കോസ്റ്റ്യൂം ഫാഷൻ ഷോയും തിരുവാതിരക്കളി മത്സരവും സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ l ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ 'ശ്രാവണം' ഓണാഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ ട്രഡീഷണൽ കോസ്റ്റ്യൂം ഫാഷൻ ഷോയും തിരുവാതിരക്കളി മത്സരവും സംഘടിപ്പിച്ചു. ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യം വിളിച്ചോതുന്നതായിരുന്നു ഫാഷൻ ഷോ.
മത്സരത്തിൽ സമാജം ചിൽഡ്രൻസ് വിംഗ് ഒന്നാം സ്ഥാനവും ടീം ഹൃദയപൂർവ്വം, സംസ്കൃതി എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
തിരുവാതിരക്കളി മത്സരത്തിൽ ശ്രീ നാരായണ കൾച്ചറൽ സൊസൈറ്റി, ബി.കെ.എസ്. നോർക്ക, ബി.കെ.എസ്. സാഹിത്യ വേദി എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.
പായസ മത്സരത്തിൽ ലീമ ജോസഫ്, സുധി സുനിൽ, രജനി മനോഹർ നായർ എന്നിവർ വിജയികളായി. വിജയികൾക്ക് സമാജം പ്രസിഡന്റ് പി.വി.രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു.
േ്ിി