ഇലക്ട്രോണിക്ക് പുകവലി ഉപകരണങ്ങളുടെ വിൽപനയും വിതരണവും നിരോധിക്കാനായുള്ള ശക്തമായ നീക്കവുമായി ബഹ്റൈൻ


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനിൽ സജീവമായിരിക്കുന്ന ഇലക്ട്രോണിക്ക് പുകവലി ഉപകരണങ്ങളുടെ വിൽപനയും വിതരണവും നിരോധിക്കാനായുള്ള നിയമനിർമ്മാണത്തിനൊരുങ്ങി ബഹ്റൈൻ പാർലിമെന്റ് എംപിമാർ. യുവാക്കളെയും കുട്ടികളെയും ഈ ഉൽപന്നങ്ങളുടെ അപകടങ്ങളിൽനിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യവുമായാണ് ജലാൽ കാസിം അൽ മഹ്ഫൂദ് എംപിയുടെ നേതൃത്വത്തിൽ ഇതിനായുള്ള നീക്കങ്ങൾ നടക്കുന്നത്. അടുത്ത പാർലമെന്റ് സെഷനിൽ ഈ കരട് നിയമം ചർച്ച ചെയ്യും.

കുട്ടികളിലും കൗമാരക്കാരിലും ഇ-സിഗരറ്റുകൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും സോഷ്യൽ മീഡിയയിലൂടെയും ആകർഷകമായ ഫ്ലേവറുകളിലൂടെയും ഈ ഉൽപന്നങ്ങൾ യുവാക്കളുടെ ഇടയിൽ വൻപ്രചാരം നേടിയിട്ടുണ്ടെന്നും എംപിമാർ പറയുന്നു. പരമ്പരാഗത സിഗരറ്റുകൾക്കു പകരമായി സുരക്ഷിതമായ ബദലാണ് ഇലക്ട്രോണിക്ക് സിഗരറ്റെന്ന തെറ്റായ ധാരണയും വ്യാപകമായി പടർന്നതായി അവർ ആരോപിക്കുന്നു. നിയമനിർമ്മാണത്തിന് പുറമേ ആരോഗ്യ വകുപ്പ്, സ്കൂളുകൾ, സമൂഹസംഘടനകൾ എന്നിവരും ഈ വിഷയത്തിൽ ഇടപെടണമെന്നും എംപിമാർ അഭ്യർത്ഥിച്ചു.

article-image

ി്േ്ി

You might also like

  • Straight Forward

Most Viewed