പാലക്കാട് പ്രവാസി അസോസിയേഷൻ ഓണാഘോഷം


പ്രദീപ് പുറവങ്കര

മനാമ I ബഹ്‌റൈനിലെ പാലക്കാട്ടുകാരുടെ കുടുംബ കൂട്ടായ്മ പാലക്കാട് പ്രവാസി അസോസിയേഷൻ ബഹ്റൈൻ ബീച്ച് ബേ റിസോർട്ടുമായി സഹകരിച്ചുകൊണ്ട് ഈ വർഷത്തെ ഓണാഘോഷം "പൊന്നോണം 2025" എന്ന പേരിൽ സെപ്റ്റംബർ 19 വെള്ളിയാഴ്ച നടക്കും. ഓണാഘോഷം ഫ്ലയർ രാജേഷ് നമ്പ്യാർ പ്രകാശനം ചെയ്തു. ഈ വർഷത്തെ ഓണസദ്യ പാലക്കാടൻ അഗ്രഹാര ശൈലിയിൽ തികച്ചും വ്യത്യസ്തമായ ഒരു രുചി അനുഭവം ആയിരിക്കും എന്ന് സംഘാടകർ അറിയിച്ചു. സദ്യ തയാറാക്കുന്നതിന് പ്രശസ്തരായ പാചക വിദഗ്ധർ പാലക്കാട്ടുനിന്നും എത്തുമെന്നും,കൂടാതെ അംഗങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും അരങ്ങേറുമെന്നും ഭാരവാഹികൾ അറിയിച്ചു.

പ്രവർത്തക സമിതി അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ, രാജേഷ് നമ്പ്യാർ,ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ജനറൽ സെക്രട്ടറി വാണി ചന്ദ്രൻ,അസോസിയേഷൻ അംഗങ്ങളായ ജയശങ്കർ,വിനോദ്‌കുമാർ,ശ്രീധർ എന്നിവർ സംസാരിച്ചു.

article-image

aa

You might also like

  • Straight Forward

Most Viewed