അയ്യപ്പ സംഗമത്തിൽ നിന്ന് വിട്ടു നിന്നത് ശരിയായില്ല'; യുഡിഎഫിനെയും ബിജെപിയെയും വെട്ടിലാക്കി എന്‍എസ്എസ്


പ്രദീപ് പുറവങ്കര

തിരുവനന്തപുരം I ആഗോള അയ്യപ്പ സംഗമത്തിൽ നിന്ന്ബിജെപിയും യുഡിഎഫും വിട്ടു നിന്നത് ശരിയായില്ലെന്ന് എൻഎസ്എസ്. ബദൽ സംഗമത്തിൽ നിന്നും എൻഎസ്എസ് വിട്ടുനിന്നതും ബിജെപിക്ക് തിരിച്ചടിയായി. എൻഎസ്എസിനെ പ്രകോപിപ്പിക്കാതെ കരുതലോടെ മാത്രം മുന്നോട്ടു പോകാനാണ് യുഡിഎഫ് ആലോചിക്കുന്നത്. അയ്യപ്പസംഗമത്തിലെ എൻഎസ്എസിന്റെ പങ്കാളിത്തം നേട്ടമായാണ് എൽഡിഎഫ് വിലയിരുത്തുന്നത്. എന്നാൽ എന്‍എസ്എസ് പങ്കെടുത്തതിൽ കോൺഗ്രസിന് ആശങ്കയില്ലെന്ന് രമേശ് ചെന്നിത്തല പ്രതികരിച്ചു. അയ്യപ്പസംഗമത്തിൽ എൻഎസ്എസ് നിലപാട് സ്വാഗതാർഹമെന്ന് ദേവസ്വം മന്ത്രി വി.എൻ വാസവൻ പ്രതികരിച്ചു. എല്ലാ അർത്ഥത്തിലും സർക്കാർ എടുത്ത നിലപാട് ശരിയാണെന്ന് സ്ഥിരീകരിക്കുന്നതാണ് സുകുമാരൻ നായരുടെ പ്രതികരണം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed