ബിഡികെ-അല്‍ഹിലാല്‍ ഹോസ്പിറ്റല്‍ രക്തദാന ക്യാമ്പ്

പ്രദീപ് പുറവങ്കര
മനാമ I ബ്ലഡ് ഡോണേഴ്സ് കേരള ബഹ്‌റൈൻ ചാപ്റ്റർ സൽമാബാദിലെ അൽഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ചു രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ബ്ലഡ് ബാങ്ക് യൂണിറ്റ് സൽമാബാദിലെ അൽ ഹിലാൽ ഹോസ്പിറ്റലിൽ വന്ന് രക്തം ശേഖരിക്കുകയായിരുന്നു. അകാലത്തിൽ മരണപ്പെട്ട ബിഡികെ സ്ഥാപകൻ വിനോദ് ഭാസ്കരന്റെ സ്മരിച്ച് സംഘടിപ്പിച്ച ക്യാമ്പിൽ 75 പേര് രക്തം നൽകി. മാധ്യമ പ്രവർത്തകനും പ്രവാസി ഗൈഡൻസ് ഫോറം വർക്കിംഗ് ചെയർമാനുമായ പ്രദീപ് പുറവങ്കര ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു.
ബിഡികെ ബഹ്‌റൈൻ രക്ഷാധികാരി ഡോ: പി. വി. ചെറിയാൻ, അൽ ഹിലാൽ ഹോസ്പിറ്റൽ പ്രതിനിധികളായ പ്രീതം ഷെട്ടി, സഞ്ജു ഷാനു, ഷിജിൻ രാജ്, ബിഡികെ ബഹ്‌റൈൻ പ്രസിഡണ്ട് റോജി ജോൺ എന്നിവർ സംസാരിച്ചു. ചെയർമാൻ കെ. ടി. സലീമിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിന് ജനറൽ സെക്രട്ടറി ജിബിൻ ജോയ് സ്വാഗതവും, വൈസ് പ്രസിഡണ്ട് സുരേഷ് പുത്തൻ വിളയിൽ നന്ദിയും രേഖപ്പെടുത്തി. ബിഡികെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഗിരീഷ് കെ. വി, ടി. ജെ. ഗിരീഷ്, സുനിൽ മനവളപ്പിൽ, മിഥുൻ മുരളി, സലീന റാഫി, രേഷ്‌മ ഗിരീഷ്, ശ്രീജ ശ്രീധരൻ, ഫാത്തിമ സഹല, അശ്വിൻ രവീന്ദ്രൻ, അസീസ് പള്ളം, അബ്ദുൽ നാഫി എന്നിവർ രക്തദാന ക്യാമ്പിന് നേതൃത്വം നൽകി.