സി.കെ നൗഫലിന് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി


പ്രദീപ് പുറവങ്കര

മനാമ l ബഹ്‌റൈനിലെ 32 വർഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്കു തിരിച്ച മുൻ കേന്ദ്ര ശൂറാ അംഗം സി.കെ നൗഫലിന് ഫ്രണ്ട്സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി.

പയ്യോളി പുറക്കാട്ട് സ്വദേശി ആയ സി.കെ നൗഫൽ 1992ൽ ആണ് ബഹ്‌റിനിൽ എത്തിയത്. മനാമ, റിഫ, മുഹറഖ് ഏരിയകളിൽ വിവിധ നേതൃ സ്ഥാനങ്ങൾ വഹിച്ചു. മനാമ, മുഹറഖ്, ഹലാ, കസിനോ, ഉമ്മുൽഹസ്സം യൂണിറ്റുകളിൽ പ്രസിഡണ്ട് , സെക്രട്ടറി ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ മുഹറഖ് ഏരിയ സമിതി അംഗം,ഹിദ്ദ് യൂണിറ്റ് സെക്രെട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് വരികയായിരുന്നു.

ഫ്രണ്ട്സ് മുഹറഖ് ഏരിയ ഓഫീസിൽ നടന്ന യാത്രയയപ്പിൽ ഏരിയ പ്രസിഡന്റ് അബ്ദുൽ റൗഫ് മെമന്റോ നൽകി. ജലീൽ സ്വാഗതം പറഞ്ഞു. ഹിദ്ദ് യൂണിറ്റിന് വേണ്ടി പ്രസിഡന്റ് ജലീൽ ഉപഹാരം നൽകി.

article-image

gdfg

You might also like

  • Straight Forward

Most Viewed