മയക്കുരുന്ന് കടത്ത് കേസ്; രണ്ടു പേർക്ക് ജീവപര്യന്തം തടവും 5,000 ദിനാർ വീതം പിഴയും വിധിച്ചു

പ്രദീപ് പുറവങ്കര
മനാമ I ബഹ്റൈനിൽ മയക്കുരുന്ന് കടത്ത് കേസിൽ രണ്ടു വിദേശികൾക്ക് ഫസ്റ്റ് ഹൈ ക്രിമിനൽ കോടതി ജീവപര്യന്തം തടവും 5,000 ദിനാർ വീതം പിഴയും വിധിച്ചു. ശിക്ഷ അനുഭവിച്ചതിനു ശേഷം ഇരുവരെയും നാടുകടത്താനും പിടിച്ചെടുത്ത മയക്കുമരുന്ന് കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടു.
ഒന്നാം പ്രതി തൻ്റെ ശരീരത്തിൽ മയക്കുമരുന്ന് ഒളിപ്പിച്ച് വിമാനമാർഗം രാജ്യത്തേക്ക് കടത്തിയതായി നേരത്തെ അധികൃതർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് അയാൾ വിതരണത്തിനായി മയക്കുമരുന്ന് രണ്ടാം പ്രതിക്ക് കൈമാറുകയായിരുന്നു. രാജ്യം വിടാൻ ശ്രമിച്ച ഒന്നാം പ്രതിയെ പബ്ലിക് പ്രോസിക്യൂഷൻ പുറപ്പെടുവിച്ച വാറൻ്റിന്റെ അടിസ്ഥാനത്തിൽ വിമാനത്താവളത്തിൽവെച്ച് തന്നെ അറസ്റ്റ് ചെയ്‌തു. കൂടുതൽ അന്വേഷണം നടത്തിയതിനെ തുടർന്ന് മയക്കുരുന്നുകളും സൈക്കോട്രോപിക് വസ്‌തുക്കളും കൈവശം വെച്ച രണ്ടാമത്തെ പ്രതിയെയും അറസ്റ്റ് ചെയ്തു. രണ്ടു പേരെയും ചോദ്യം ചെയ്യുകയും തെളിവുകൾ പരിശോധിക്കുകയും ചെയ്‌തതിനെ തുടർന്നാണ് കേസ് ഫസ്റ്റ് ഹൈ ക്രിമിനൽ കോടതിക്ക് കൈമാറിയത്.