ബികെഎസ് 'ശ്രാവണം 2025'ന്റെ ഭാഗമായി, "വിന്ധ്യാവലി" എന്ന നൃത്ത സംഗീത നാടകം അരങ്ങേറും

പ്രദീപ് പുറവങ്കര
മനാമ l ഓണാഘോഷത്തോടനുബന്ധിച്ച് ബഹ്‌റൈൻ കേരളീയ സമാജം നടത്തുന്ന 'ശ്രാവണം 2025'ന്റെ ഭാഗമായി, സമാജം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ "വിന്ധ്യാവലി" എന്ന നൃത്ത സംഗീത നാടകം അരങ്ങേറും. വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസിന്റെ നേതൃത്വത്തിൽ സെപ്റ്റംബർ 25-നാണ് ഈ പരിപാടി നടക്കുക. ഇതിനായുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഭാരവാഹികൾ അറിയിച്ചു.
ബഹ്‌റൈനിലെ വിവിധ വേദികളിലും സൂര്യ ഫെസ്റ്റിവലിലും കലാമൂല്യമുള്ള അത്യപൂർവമായ കലാപരിപാടികൾ അവതരിപ്പിച്ച് പ്രേക്ഷകരുടെ മുക്തകണ്ഠ പ്രശംസ ഏറ്റുവാങ്ങിയ ബഹ്‌റൈനിലെ പ്രമുഖ നൃത്താധ്യാപികയായ വിദ്യശ്രീയാണ് "'വിന്ധ്യാവലി"യുടെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിക്കുന്നത്.
പ്രശസ്ത സംഗീതജ്ഞരായ പാലക്കാട് ശ്രീറാം, മൃദംഗ വിദ്വാൻ സർവേഷ് കാർത്തിക് എന്നിവരാണ് സംഗീതം നൽകുന്നത്. പരിപാടിയുടെ ഒരുക്കങ്ങൾക്കായി വിപുലമായ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
asdf