റയ്യാൻ സ്റ്റഡി സെന്റർ 'സമ്മറൈസ് മോറൽ സ്‌കൂൾ 2025' പ്രോഗ്രാം സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ I സമാധാനപരമായ സാമുദായികാന്തരീക്ഷം സംരക്ഷിക്കാൻ കുട്ടികൾ ചെറുപ്പം മുതലേ ധർമ്മാഅധർമ്മങ്ങളെക്കുറിച്ചും, സാമൂഹ്യ, കുടുംബ വ്യവസ്ഥിതികളെ പറ്റിയും മനസിലാക്കിയിരിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഫാറൂഖ് ട്രൈനിയറിംഗ് കോളേജ് റിസർച്ച് അസിസ്റ്റന്റ് മി. റസീം ഹാറൂൺ ഓർമിപ്പിച്ചു. റയ്യാൻ സ്റ്റഡി സെന്റർ ടീനേജ് വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കുന്ന 'സമ്മറൈസ് മോറൽ സ്‌കൂൾ 2025' പ്രോഗ്രാം ഉത്‌ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റയ്യാൻ സ്റ്റഡി സെന്റർ ചെയർമാൻ അബ്ദുൽ റസാഖ് വി.പി, അൽ മന്നാ ഇ മലയാള വിഭാഗം ആക്ടിംഗ് പ്രസിഡന്റ് അബ്ദുൽ ലത്തീഫ് സി.എം., ജനറൽ സെക്രട്ടറി ഇൻ ചാർജ് ബിനു ഇസ്മായിൽ എന്നിവർ സന്നിഹിതരായിരുന്നു. മോറൽ സ്‌കൂളിന്റെ പാഠ്യ പദ്ധതികളെക്കുറിച്ച് പ്രിൻസിപ്പൽ അബ്ദുൽ ലത്തീഫ് ചാലിയം വിശദീകരിച്ചു. പ്രോഗ്രാം കൺവീനർ സാദിഖ് ബിൻ യഹ്‌യ സ്വാഗതവും മോറൽ സ്‌കൂൾ കോർഡിനേറ്റർ ഫക്രുദ്ദീൻ നന്ദിയും പറഞ്ഞു.
ASADSA