ബഹ്റൈൻ നവകേരള അനുസ്മരണവും സെമിനാറും സംഘടിപ്പിച്ചു

ഷീബ വിജയൻ
മനാമI ബഹ്റൈൻ നവകേരളയുടെ ആഭിമുഖ്യത്തിൽ പ്രമുഖ കമ്മ്യൂണിസ്റ്റ് സൈദ്ധാന്തികനും ചിന്തകനും എഴുത്തുകാരനുമായ കെ. ദാമോദരൻ അനുസ്മരണവും അതോടനുബന്ധിച്ച് ‘യുദ്ധവും സമാധാനവും’ എന്ന വിഷയത്തിൽ സെമിനാറും സംഘടിപ്പിച്ചു. ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടന്ന സെമിനാർ വിഷയത്തിന്റെ കാലിക പ്രസക്തി കൊണ്ടും സദസ്സിന്റെ സജീവ പിന്തുണ കൊണ്ടും ശ്രദ്ധേയമായി. സി പി ഐ നേതാവും പ്രഭാഷകനുമായ അജിത് കൊളാടി കെ ദാമോദരൻ അനുസ്മരണ പ്രഭാഷണം നിർവ്വഹിച്ചു. തുടർന്ന് നടന്ന സെമിനാറിൽ പ്രമുഖ രാഷ്ടീയ നിരീക്ഷകനും വ്ളോഗറും യാത്രികനുമായ സജി മാർക്കോസ് വിഷയമവതരിപ്പിച്ചു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഡോക്ടർ വേണു തോന്നക്കൽ, രജിത സുനിൽ, ഷംസുദ്ദീൻ വെള്ളികുളങ്ങര, അനിൽ യു.കെ., നിസാർ,ചെമ്പൻ ജലാൽ , സൽമാൻ ഫാരിസ്, അനു ബി കുറുപ്പ് ,രൺജൻ ജോസഫ്, മൊയ്തീൻ കുട്ടി, ജലീൽ മല്ലപ്പള്ളി,ഷാജി മൂതല, എൻ.കെ. ജയൻ, എ.കെ.സുഹൈൽ, എൻ. ബി.സുനിൽദാസ് ,റെയ്സൺ വർഗ്ഗീസ്,ഷാജഹാൻ കരുവന്നൂർ തുടങ്ങിയവർ സംസാരിച്ചു. എസ്.വി.ബഷീറായിരുന്നു മോഡറേറ്റർ.
DDAFSADSFASFD