കിങ് ഫഹദ് കോസ്‌വേ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾക്ക് നിർദ്ദേശം


ഷീബ വിജയൻ 

മനാമI കിങ് ഫഹദ് കോസ്‌വേയിൽ ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കണമെന്ന നിർദേശവുമായി സതേൺ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുല്ല അബ്ദുല്ലത്തീഫ്. ഗൾഫ് മേഖലയിൽ ഇലക്ട്രിക് വാഹന ഉപയോക്താക്കളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണിത്. നിർദേശം മന്ത്രിസഭക്കും പാർലമെന്‍റിനും ശൂറ കൗൺസിലിനും സമർപ്പിച്ചു. രാജ്യത്തുടനീളമുള്ള ബാപ്കോയുടെ പെട്രോൾ സ്റ്റേഷനുകളിലും പ്രത്യേകിച്ച് പ്രധാന ഹൈവേകളിലും ഇന്റർസിറ്റി റൂട്ടുകളിലും ചാർജറുകൾ സ്ഥാപിക്കണമെന്നാണ് നിർദേശത്തിൽ പറയുന്നത്. ദീർഘദൂര കര റൂട്ടുകളിൽ ചാർജിങ് ഓപ്ഷനുകൾ ഇല്ലാത്തത് മേഖലയിലുടനീളമുള്ള നിരവധി യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും ഇലക്ട്രിക് വാഹനയാത്ര വെല്ലുവിളി സൃഷ്ടക്കുന്നതായും അബ്ദുല്ലത്തീഫ് ചൂണ്ടിക്കാട്ടി. നിലവിൽ രാജ്യത്ത് ഇ.വി വാഹനങ്ങളുടെ എണ്ണം കുറവാണെങ്കിലും 2035 ഓടെ മേഖലയിൽ വലിയ രീതിയിൽ വ്യാപിക്കാനിടയുണ്ടെന്നും, അതിനാൽ കിങ് ഫഹദ് കോസ്‌വേ പോലുള്ള പ്രധാന ബോർഡറുകളിൽ ഇ.വി ചാർജിങ് സജ്ജീകരിച്ച് ഇപ്പോൾതന്നെ തയാറെടുപ്പുകൾ ആരംഭിക്കണമെന്നും അബ്ദുല്ലത്തീഫ് പറഞ്ഞു.

article-image

VDCXZ

You might also like

  • Lulu Exchange
  • Straight Forward

Most Viewed