‘ബീറ്റ് ദ ഹീറ്റ്’ക്യാമ്പയിന് ട്യൂബ്ലിയിൽ തുടക്കംകുറിച്ച് കോഴിക്കോട് ജില്ലാ പ്രവാസി ഫോറം

പ്രദീപ് പുറവങ്കര
മനാമ I കനത്ത ചൂട് അനുഭവപ്പെടുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ല പ്രവാസി ഫോറം ‘ബീറ്റ് ദ ഹീറ്റ്’ ക്യാമ്പയിൻ ആരംഭിച്ചു. ക്യാമ്പയിന്റെ ആദ്യഘട്ടമായി ട്യൂബ്ലി മേഖലയിൽ പ്രവർത്തിക്കുന്ന കൺസ്ട്രക്ഷൻ തൊഴിലാളികൾക്ക് വെള്ളവും പഴവർഗങ്ങളുമുള്‍പ്പെട്ട കിറ്റുകൾ കൈമാറി. ചടങ്ങിൽ കെപിഫ് ഭാരവാഹികളായ അരുൺ പ്രകാശ് , കെ.ടി. സലീം, സുജിത് സോമൻ , ഷാജി പുതുക്കുടി , സജിത്ത് വെള്ളികുളങ്ങര, വിനീഷ് വിജയൻ, ബിദുലേഷ് പരമ്പത്ത് , സുജീഷ് മാടായി , ഹരീഷ് പി.കെ. , സജ്‌ന ഷനൂബ് , പ്രമോദ് തുടങ്ങിയവർ പങ്കെടുത്തു. ക്യാമ്പയിന് കെപിഫ് എക്‌സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്വം നൽകി. ഈ സീസണിൽ തീവ്രമായ ചൂട് അനുഭവപ്പെടുന്ന വേളയിൽ, ബഹ്‌റൈനിലെ വിവിധ തൊഴിൽ മേഖലകളിലായി തുടർഘട്ടങ്ങളിൽ കൂടുതൽ വിതരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
DSSDS