ഹജ്ജ് 2026; രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചതായി ബഹ്റൈൻ ഹജ്ജ്, ഉംറ സുപ്രീം കമ്മിറ്റി

ഷീബ വിജയൻ
മനാമ I 2026ലെ ഹജ്ജിനുള്ള രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ച് ബഹ്റൈൻ ഹജ്ജ്, ഉംറ സുപ്രീം കമ്മിറ്റി. ഓൺലൈൻ വഴി മാത്രമാണ് ഇതിനായുള്ള അപേക്ഷകൾ സ്വീകരിക്കുന്നത്. ഒരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്ത ബഹ്റൈനി സ്വദേശികൾ, മുമ്പ് ഹജ്ജ് ചെയ്തിട്ടില്ലാത്ത പുരുഷന്മാർക്കൊപ്പം വരുന്ന സ്ത്രീകൾ, ബഹ്റൈൻ പൗരന്മാരുടെ ബഹ്റൈനികളല്ലാത്ത ഭാര്യമാർ, 60 വയസ്സിന് മുകളിലുള്ള ബഹ്റൈനി പുരുഷന്മാർ, ഭിന്നശേഷിക്കാർ എന്നിവർക്കായിരിക്കും മുൻഗണന. സൗദി അറേബ്യ പുറപ്പെടുവിച്ച ആരോഗ്യ മാർഗനിർദേശങ്ങളനുസരിച്ച് വേണ്ട ആരോഗ്യസാഹചര്യങ്ങൾ പാലിക്കുന്ന വ്യക്തികളെ മാത്രമേ ഹജ്ജിന് അനുവദിക്കൂ എന്നും ഹജ്ജ്, ഉംറ സുപ്രീം കമ്മിറ്റി വ്യക്തമാക്കി.
താത്പര്യമുള്ളവർ ശാരീരികാരോഗ്യമുള്ളവരും വിട്ടുമാറാത്ത പകർച്ചവ്യാധികൾ ഇല്ലാത്തവരുമായിരിക്കണം. രജിസ്റ്റർ ചെയ്യുന്നവർക്ക് അവരുടെ യാത്രാതീയതിക്കുശേഷം കുറഞ്ഞത് ആറുമാസത്തേക്ക് സാധുതയുള്ള പാസ്പോർട്ട് ഉണ്ടാകണമെന്നും നിർദേശമുണ്ട്.
DFSSDGDS