സ്‌കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണമേർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ്

ഷീബ വിജയൻ
തിരുവനന്തപുരം I സംസ്ഥാനത്തെ സ്‌കൂളുകളിൽ മതപരമായ പരിപാടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ വിദ്യാഭ്യാസ വകുപ്പ് ആലോചന. മതപരമായ ഉള്ളടക്കമുള്ള ചടങ്ങുകൾക്ക് പൊതു മാനദണ്ഡം രൂപീകരിക്കാനാണ് നീക്കം. പ്രാർത്ഥനാ ഗാനം അടക്കം പരിഷ്‌കരിക്കുന്നതും വിദ്യാഭ്യാസ വകുപ്പ് പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉയർന്ന പാദപൂജ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പൊതു വിദ്യാഭ്യാസ വകുപ്പിന്റെ ഇടപെടൽ.
അക്കാദമിക കാര്യങ്ങളിൽ മത സംഘടനകളുടെ ഇടപെടൽ വർദ്ധിച്ചു വരികയാണ്. ഈ പശ്ചാത്തലത്തിൽ സമഗ്ര പരിഷ്‌കരണത്തിനാണ് വിദ്യാഭ്യാസ വകുപ്പ് ഒരുങ്ങുന്നത്. ഏതെങ്കിലും മതസ്ഥർക്ക് താൽപര്യം ഉള്ളതോ ഇല്ലാത്തതോ ആയ ചടങ്ങുകൾ സ്‌കൂളുകളിൽ ഉൾപെടുത്തുന്നത് ശരിയല്ല എന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട്. എല്ലാ മതവിഭാഗത്തിൽ പെട്ട കുട്ടികൾക്കും പറ്റുന്ന തരത്തിലുള്ള മാറ്റം ആണ് പരിഗണിക്കുന്നത്. ആദ്യഘട്ടത്തിൽ പ്രാർത്ഥനാ ഗാനം പരിഷ്‌കരിക്കാനാണ് ആലോചന. വിശദമായ പഠനത്തിന് ശേഷമാകും അന്തിമ തീരുമാനം.
DVSDFVD