ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


ശാരിക

മനാമ: ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ അൽ ഹിലാൽ ഹോസ്പിറ്റലുമായി സഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. സിത്രയിലെ അൽ ഹിലാൽ ഹോസ്പിറ്റലിൽ രാവിലെ എട്ടു മുതൽ 12 വരെ നടന്ന ക്യാമ്പിൽ നിരവധി പ്രവാസികൾ പങ്കെടുത്തു.

രോഗങ്ങൾ വരാതെ സൂക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ഈ ക്യാമ്പിൽ, പങ്കെടുക്കാനെത്തിയവർക്ക് വിവിധ സൗജന്യ ലാബ് ടെസ്റ്റുകൾ ലഭ്യമാക്കി.

കൂടാതെ, വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ കൺസൾട്ടേഷനും, ഡിസ്കൗണ്ട് കാർഡുകളും പങ്കെടുത്തവർക്ക് നൽകി. രതീഷ് സുകുമാരൻ, മുരളീധരൻ എന്നിവർ  മെഡിക്കൽ ക്യാമ്പിന് നേതൃത്വം നൽകി. 

article-image

ി്ു്ു

You might also like

  • Lulu Exchange
  • Straight Forward

Most Viewed