നിലപാടിൽ മാറ്റം; നിലന്പൂരിൽ മത്സരിക്കുന്ന കാര്യം ആലോചനയിലെന്ന് പി.വി. അൻവർ


ശാരിക

നിലന്പൂർ: ഉപതെരഞ്ഞെടുപ്പിൽ നിലന്പൂരിൽ മത്സരിക്കുന്ന കാര്യം ആലോചനയിലെന്ന് പി.വി. അൻവർ. തന്നെ പിന്തുണയ്ക്കുന്നവരിൽനിന്നും മത്സരിക്കാൻ കടുത്ത സമ്മർദമുണ്ട്. മത്സരിക്കാൻ പണവുമായി സാധാരണക്കാർ തന്നെ വന്ന് കാണുകയാണ്. പാർട്ടി ചർച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്നും അൻവർ പറഞ്ഞു.

അതേസമയം താൻ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നായിരുന്നു അൻവർ ഇന്ന് രാവിലെ പറഞ്ഞത്. തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്നും എന്നാൽ തന്‍റെ കൈയിൽ പണമില്ലെന്നും അൻവർ രാവിലെ മാധ്യമങ്ങളോട് പറഞ്ഞു.

വി.ഡി. സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ലെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. മുന്നണി പ്രവേശനത്തിൽ വ്യക്തത വന്നിട്ടില്ല. യുഡിഎഫ് പ്രവേശനത്തിൽ വ്യക്തതയ്ക്ക് വേണ്ടി കാത്തിരിക്കുകയാണ്. യുഡിഎഫിലെ ചില നേതാക്കൾ തനിക്കൊപ്പം നിൽക്കുന്നില്ലെന്ന് പറഞ്ഞ അൻവർ ഈ അധിക പ്രസംഗം തുടരുക തന്നെ ചെയ്യുമെന്നും വ്യക്തമാക്കിയിരുന്നു.

article-image

fgdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed