പെണ്‍വാണിഭം: യുവതികളെ ബഹ്റൈനിലേക്ക് കടത്തിയ ദമ്പതികള്‍ അറസ്റ്റില്‍


മുംബൈ : ബഹ്റിൻ പെണ്‍വാണിഭത്തിൽ യുവതികളെ ബഹ്‌റൈനിലേക്ക് കടത്തിയ ദമ്പതികള്‍ അറസ്റ്റിലായി. അബ്ദുള്‍ നിസാര്‍, ഭാര്യ ഷാജിത എന്നിവരാണ് അറസ്റ്റിലായത്. ഓണ്‍ലൈന്‍ വഴി പെണ്‍കുട്ടികളെ വലയിലാക്കി ഇവരെ വിദേശങ്ങളിലേക്ക് കടത്തുന്ന ഇടനിലക്കാരായാണ് ഇവര്‍ പ്രവര്‍ത്തിച്ചിരുന്നത്.

മുംബൈ വിമാനത്താവളത്തിൽ വച്ചാണു ഭീകരവിരുദ്ധ സേന ഇവരെ അറസ്റ്റ് ചെയ്തത്. മുംബൈയിൽ എത്തിയ ശേഷം ചെന്നൈ വഴി രക്ഷപ്പെടാനായിരുന്നു നീക്കം. പെണ്‍വാണിഭ കേസിലെ മുഖ്യ കണ്ണിയാണ് പിടിയിലായ അബ്ദുള്‍ നിസാര്‍ എന്ന് ഓപ്പറേഷന്‍ ബിഗ് ഡാഡി സംഘം പറഞ്ഞു.

ഒാൺലൈൻ ലൈംഗിക വ്യാപാരക്കേസിലെ പ്രതി ജോയിസ് ജോഷിയും സംഘവും ഒന്നരവർഷത്തിനിടെ കെണിയിൽപ്പെടുത്തി ബഹ്റൈനിലേക്കു കടത്തിയത് മലയാളികളടക്കം 63 യുവതികളെയാണ്. നെടുമ്പാശ്ശേരിയടക്കം നാല് വിമാനത്താവളങ്ങളിലെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണു മനുഷ്യക്കടത്തു നടന്നിരുന്നതെന്നു കണ്ടെത്തി.

2014 മുതൽ 2015 സെപ്റ്റംബർ 24 വരെ വിദേശത്തു ജോലി വാങ്ങിത്തരാമെന്ന വ്യാജേന സംഘം ബഹ്റൈനിലേക്കു കടത്തിയ 63 പേരുടെ വിവരങ്ങളാണ് പ്രത്യേക അന്വേഷണ സംഘത്തിനു ലഭിച്ചത്. ഡിജിപി ടി.പി.സെൻകുമാർ നേരിട്ട് മേൽനോട്ടം വഹിക്കുന്ന പ്രത്യേക അന്വേഷണ സംഘമാണ് മനുഷ്യക്കടത്ത് ഇടപാടുകളുടെ അന്വേഷണം നടത്തുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed