മാര്‍സി മിലാനോക്ക് ഇന്ത്യയില്‍ തിരിച്ചത്തൊന്‍ ഏപ്രില്‍ 30 വരെ സാവകാശം അനുവദിച്ചു

ന്യൂഡല്‍ഹി: കടല്‍ക്കൊല കേസില്‍ അനാരോഗ്യത്തിന്‍െറ പേരില്‍ ഇറ്റലിയിലേക്കു പോയ പ്രതി ലത്തോറെ മാര്‍സി മിലാനോക്ക് ഇന്ത്യയില്‍ തിരിച്ചത്തൊന്‍ സുപ്രീംകോടതി ഏപ്രില്‍ 30 വരെ സാവകാശം അനുവദിച്ചു. അതേസമയം, ലത്തോറെ തിരിച്ചുവരില്ളെന്ന നിലപാട് ഇറ്റലി പരസ്യമായി പ്രകടിപ്പിച്ചു.
ജനുവരി 15നകം തിരിച്ചുവരണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശിച്ചിരുന്നത്. ഈ സമയപരിധിയാണ് ബുധനാഴ്ച മൂന്നര മാസത്തേക്കു കൂടി നീട്ടിയത്. ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്നാണ് ലത്തോറയെ നാട്ടില്‍ പോകാന്‍ അനുവദിച്ചത്. കടല്‍ക്കൊല കേസിലെ രണ്ടാമത്തെ പ്രതി സല്‍വതോര്‍ ഗിറോണ്‍ ഡല്‍ഹിയിലെ ഇറ്റാലിയന്‍ എംബസിയിലുണ്ട്.
അന്താരാഷ്ട്ര ട്രൈബ്യൂണലിന്‍െറ ആര്‍ബിട്രേഷന്‍ നടപടിക്ക് എത്ര സാവകാശം വേണ്ടിവരുമെന്ന് സുപ്രീംകോടതി കേന്ദ്രസര്‍ക്കാറിനോട് ആരാഞ്ഞു. നാവികന്‍െറ ചികിത്സക്ക് എത്ര സമയം കൂടി ആവശ്യമുണ്ടെന്ന് ഇറ്റലിയുടെ അഭിഭാഷകനോടും കോടതി ചോദിച്ചു.
ഇറ്റാലിയന്‍ സര്‍ക്കാര്‍ അവരുടെ നാവികനു വേണ്ടി നില്‍ക്കുന്നതുപോലെ, നമുക്കുവേണ്ടി നമ്മുടെ സര്‍ക്കാര്‍ നിലകൊള്ളണമെന്നും പ്രധാനമന്ത്രി വിഷയത്തില്‍ ഇടപെടണമെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.
മൂന്നു മാസത്തെ സാവകാശം സുപ്രീംകോടതി അനുവദിച്ചത് പ്രയോജനപ്പെടുത്തി നയതന്ത്ര ചര്‍ച്ചയിലൂടെ പ്രശ്നത്തിന് തീര്‍പ്പുണ്ടാക്കാനുള്ള ശ്രമമാണ് ഇറ്റലി നടത്തുക. നാവികരെ വിട്ടുകൊടുത്ത് നയതന്ത്ര ബന്ധം മെച്ചപ്പെടുത്താനുള്ള ആലോചന കേന്ദ്രസര്‍ക്കാറും നടത്തുന്നുണ്ട്.
കടല്‍ക്കൊല കേസുമായി മുന്നോട്ടുപോകരുതെന്നും പുതുതായി കേസ് രജിസ്റ്റര്‍ ചെയ്യരുതെന്നും അന്താരാഷ്ട്ര സമുദ്ര നിയമ ട്രൈബ്യൂണല്‍ ഇടക്കാല ഉത്തരവിട്ടിരുന്നു. കേസുമായി ബന്ധപ്പെട്ട തല്‍സ്ഥിതി നിലനിര്‍ത്താന്‍ ഇന്ത്യയോടും ഇറ്റലിയോടും ഒരുപോലെ ആവശ്യപ്പെട്ട ട്രൈബ്യൂണല്‍ മുഴുവന്‍ രേഖകളും സെപ്റ്റംബര്‍ 24നകം ഹാജരാക്കാനും നിര്‍ദേശിച്ചു.
ഇനി മുതൽ സമൂസക്കും ആഡംബര നികുതി ഏര്‍പ്പെടുത്തുന്നു