പുതിയ സി.പി.ആർ കാർഡുകൾക്ക് സാങ്കേതിക തകരാറുണ്ടെന്ന് പരാതി

പുതിയ സി.പി.ആർ കാർഡുകൾക്ക് സാങ്കേതിക തകരാറുണ്ടെന്ന പരാതിയുമായി മുഹറഖ് മുനിസിപ്പൽ കൗൺസിൽ. കമ്പ്യൂട്ടർ ആപ്ലിക്കേഷനുകൾക്കും സ്മാർട്ട് ഫോണുകൾക്കും സിപിആർ വായിച്ചെടുക്കാനോ മനസ്സിലാക്കാനോ സാധിക്കുന്നില്ലെന്നാണ് പരാതി.
മുഹറഖ് മുനിസിപ്പൽ കൗൺസിൽ ചെയർമാൻ അബ്ദുൽ അസീസ് അൽ നാറിന്‍റെ നേതൃത്വത്തിലാണ് പ്രശ്ന പരിഹാരത്തിന് അപ്പീൽ നൽകിയത്. സി.പി.ആറിന്‍റെ സാങ്കേതിക തകരാർ പൗരന്മാരുടെയും താമസക്കാരുടെയും ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെന്ന് ഇവർ പറഞ്ഞു.
ബഹ്റൈൻ ദേശീയ ഐഡിന്‍റിറ്റി സിസ്റ്റത്തിലേക്കുള്ള അപ്ഗ്രേഡിന്‍റെ ഭാഗമായി ഈ വർഷം മാർച്ചിലാണ് പുതിയ സ്മാർട്ട് കാർഡുകൾ പുറത്തിറക്കിയത്.
dsdf