തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 116 പേരെ നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി

തൊഴിൽ നിയമങ്ങൾ ലംഘിച്ചതായി കണ്ടെത്തിയ 116 പേരെ ബഹ്റൈനിൽ നിന്നും നാടുകടത്തിയതായി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ അറിയിച്ചു.
അനധികൃകൃത തൊഴിലാളികളെ കണ്ടെത്തുന്നതിനായി എൽ.എം.ആർ.എ നടത്തുന്ന പരിശോധന കാമ്പയിനുകളുടെ ഭാഗമായി പിടിയിലായവരെയാണ് നാടുകടത്തിയത്.
കഴിഞ്ഞ ആഴ്ച രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലായി 784 പരിശോധനകളാണ് ഇവർ നടത്തിയത്. വിവിധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ 10 സംയുക്ത കാമ്പയിനുകളും സംഘടിപ്പിച്ചിരുന്നു.
ഇതിൽ 18 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. നിയമലംഘനങ്ങൾ തടയുന്നതിനായി തൊഴിലിടങ്ങളിൽ കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
fdfds