ഈസ്റ്ററിന്റെ നിറവിൽ ബഹ്റൈൻ

പ്രത്യാശയുടെയും, പ്രതീക്ഷയുടെയും സന്ദേശമുയർത്തി ഉയിർത്തെഴുന്നേൽപ്പിന്റെ ആഘോഷത്തിൽ ലോക ക്രൈസ്തവ സമൂഹം. ബഹ്റൈനിലും വിശ്വാസികൾ ഈസ്റ്റർ ആഘോഷത്തിന്റെ നിറവിലാണ്. വിപുലമായ പെസഹ വ്യാഴത്തിന്റെയും, ദുഖ വെള്ളിയുടെ ചടങ്ങുകൾക്ക് ശേഷം ഇന്നലെ രാത്രി ഈസ്റ്ററുമായി ബന്ധപ്പെട്ട ശ്രുശൂഷകൾ ബഹ്റൈനിലെ വിവിധ ക്രൈസ്തവ പള്ളികളുടെ ആഭിമുഖ്യത്തിൽ നടന്നു. നിരവധി വിശ്വാസികളാണ് ചടങ്ങുകളിൽ പങ്കെടുത്തത്. നാട്ടിൽ നിന്നടക്കമുള്ള മതപുരോഹിതൻമാർ പരിപാടിക്ക് നേതൃത്വം നൽകാനായി ബഹ്റൈനിലെത്തിയിരുന്നു.
gvkyg ty ryrt