"മുഹറഖ് കസിനോ കൂട്ടായ്മ" ഇഫ്താർ സംഗമം സംഘടിപ്പിച്ചു


മുഹറഖ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ "മുഹറഖ് കസിനോ കൂട്ടായ്മ" ഇഫ്താർ സംഗമവും വിശിഷ്ട വ്യക്തികളെ ആദരിക്കുന്ന ചടങ്ങും സംഘടിപ്പിച്ചു.

നൂറോളം അംഗങ്ങൾ പങ്കെടുത്ത ചടങ്ങിൽ, ബഹ്‌റൈൻ ദേശീയ ക്രിക്കറ്റ് ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ താരവും നിരവധി മികച്ച പ്രകടനങ്ങൾ നടത്തിയിട്ടുള്ള മലയാളി താരം മുഹമ്മദ് ബാസിൽ പിജിഎഫിനെ "മികച്ച കൗൺസിലർ അവാർഡ്" നേടിയ മുഹമ്മദ് റഫീഖ് എന്നിവരെ ആദരിച്ചു.

പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ദിവ്യ പ്രമോദ്, ദിയ, ദിശ എന്നിവർക്കുള്ള യാത്രയപ്പും ചടങ്ങിനോടനുബന്ധിച്ച് നടന്നു. സംഘടനയുടെ ഭാരവാഹികളായ അബ്ദുൽ റഹ്മാൻ പട്ല, നിസാർ മാഹി, ബാബു എംകെ, ഹക്കിം പാലക്കാട്, മുഹമ്മദ് റഫീഖ്, ആഷിം കണ്ണൂർ, മുജീബ് വെളിയംകൊട്, അബൂബക്കർ, ആഷിക്ക് കാസർഗോഡ്, ബഷീർ വെളിയംകൊട്, പ്രദീപ് കാട്ടിൽപറമ്പിൽ, ആനന്ദ് വേണുഗോപാൽ നായർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

വനിതാ വിഭാഗം ഭാരവാഹികളായ ഷംഷാദ് അബ്ദുൽറഹ്മാൻ, ദീപ ബാബു, ഷൈനി മുജീബ്, റഷീദ ആഷിം, നിഷി റഫീഖ്, ശബാന ആഷിക്ക് എന്നിവരും സജീവമായി പങ്കെടുത്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed