ഐ.വൈ.സി.സി സ്കോളർഷിപ് കൈമാറ്റ ചടങ്ങ് ഫെബ്രുവരി 12ന്

ഐ.വൈ.സി.സി ബഹ്‌റൈൻ ഗുദൈബിയ-ഹൂറ ഏരിയ കമ്മിറ്റി യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ല കമ്മിറ്റിയുമായി സഹകരിച്ചു തുടക്കം കുറിച്ച ‘ഷുഹൈബ് എടയന്നൂർ സ്മാരക വിദ്യാനിധി സ്കോളർഷിപ് കൈമാറ്റ ചടങ്ങ് ഫെബ്രുവരി 12ന് കണ്ണൂർ ശ്രീകണ്ഠപുരത്ത് വെച്ച് നടക്കും. ഇവിടെ നടക്കുന്ന ഷുഹൈബ് എടയന്നൂർ അനുസ്മരണ സമ്മേളനത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ പങ്കെടുക്കും. ഷുഹൈബിന്റെ ജീവിതകാലത്ത് അദ്ദേഹം ഏറ്റെടുത്ത ഒരു കുടുംബത്തിലെ നിർധനരായ മൂന്ന് കുട്ടികൾക്കാണ് പഠന സഹായം നൽകുന്നതെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ, ഗുദൈബിയ - ഹൂറ ഏരിയ ഭാരവാഹികൾ അറിയിച്ചു.
wAfafafa