പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയക്കണമെന്ന് ബഹ്റൈൻ എംപിമാർ


മനാമ: 

രാജ്യത്ത് പ്രവാസി തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും, സ്വദേശിവത്കരണം വർദ്ധിപ്പിക്കാനുമുള്ള നിർദേശവുമായി ബഹ്റൈൻ പാർലിമെന്റ് എംപിമാർ. ഇത് സംബന്ധിച്ചുള്ള നിർദേശം ചൊവ്വാഴ്ച്ച പാർലിമെന്റിൽ ചർച്ച ചെയ്യും. അത്യാവശ്യ സേവന മേഖലകളിൽ ബഹ്‌റൈൻ പൗരന്മാർക്ക് തൊഴിൽ ലഭിക്കുന്നതിന് മുൻഗണന ഉറപ്പുവരുത്തുന്നതിലൂടെ യുവജന തൊഴിലില്ലായ്മ കുറക്കുക, വർധിച്ചുവരുന്ന വിദേശതൊഴിലാളികളുടെ എണ്ണം തടയുന്നതോടൊപ്പം തൊഴിൽ മേഖലയിലെ അവരുടെ വ്യാപനത്തെ കുറക്കുക, സാമ്പത്തിക തകർച്ചയെ തടയുക എന്നിവയാണ് എം.പിമാർ മുന്നോട്ടുവെച്ച നിർദേശങ്ങൾ ലക്ഷ്യമിടുന്നത്.

എന്നാൽ, നിർദേശത്തെ എൽ.എം.ആർ.എ എതിർത്തിട്ടുണ്ട്. രാജ്യത്തെ പല വിദഗ്ധജോലികളും വിദേശികളുടെ വൈദഗ്ധ്യത്തെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നതെന്നും, പദ്ധതി നടപ്പാക്കുന്നത് ഇത്തരം മേഖലകളിൽ നിലവാരത്തകർച്ചക്കും അതുവഴി കാര്യക്ഷമത കുറഞ്ഞ സമ്പദ് വ്യവസ്ഥക്കും കാരണമാക്കുമെന്ന് ബഹ്റൈൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും മുന്നറിയിപ്പ് നൽകി.

article-image

a

You might also like

Most Viewed