ഇന്ത്യൻ സ്‌കൂൾ ഫെയറിൽ വൻ ജനപങ്കാളിത്തം


രണ്ടു വർഷത്തെ ഇടവേളക്കുശേഷം നടന്ന ഇന്ത്യൻ സ്‌കൂൾ ഫെയറിൽ വൻ ജനപങ്കാളിത്തം. തണുപ്പ് വകവെക്കാതെ എത്തിയ ജനാവലി രണ്ട് ദിവസങ്ങളിലായി നടന്ന വിനോദപരിപാടികളിൽ പങ്കാളികളായി.

ഇന്ത്യൻ അംബാസഡർ വിനോദ് കെ. ജേക്കബാണ് മേള ഉദ്ഘാടനം ചെയ്തത്. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വർഗീസ് അധ്യക്ഷ പ്രസംഗം നടത്തി. പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി സ്വാഗതവും സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദിയും പറഞ്ഞു.

വിവിധ മന്ത്രാലയങ്ങളിൽ നിന്നുള്ള പ്രതിനിധികൾ, സാമൂഹ്യസാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരും ഉദ്ഘാടനചടങ്ങിൽ പങ്കെടുത്തു. ആദ്യദിവസം ഗായകൻ വിനീത് ശ്രീനിവാസനും സംഘവും തെന്നിന്ത്യൻ ഗാനങ്ങളിലൂടെ സദസ്സിനെ ആകർഷിച്ചപ്പോൾ രണ്ടാമത്തെ ദിവസം ഗായിക ടിയ കർ നയിച്ച ഉത്തരേന്ത്യൻ സംഗീത മേള നടന്നു.

article-image

ോേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed