സെലിബ്രേറ്റ് ബഹ്‌റൈൻ മുഹറഖ് നൈറ്റ്സിന് പ്രൗഢഗംഭീര തുടക്കം

ബഹ്‌റൈൻ ടൂറിസം ആൻഡ് എക്‌സിബിഷൻസ് അതോറിറ്റി സെലിബ്രേറ്റ് ബഹ്‌റൈൻ 2024 സീസൺ പ്രമോഷനൽ കാമ്പയിനിന്റെ ഭാഗമായ മുഹറഖ് നൈറ്റ്സ് ആരംഭിച്ചു. ഈ മാസം 30 വരെ യുനെസ്‌കോ സംരക്ഷിത സ്മാരക പട്ടികയിലുള്ള പേളിങ് പാത്തിൽ വെച്ചാണ് പരിപാടി നടക്കുന്നത്. കുട്ടികളുടെ പ്രോഗ്രാമുകൾ, കരകൗശല പ്രദർശനങ്ങൾ, ഭക്ഷണം, സംഗീതം എന്നിവയുൾപ്പെടെയുള്ള വൈവിധ്യമാർന്ന പരിപാടികളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. പ്രവേശനം സൗജന്യമാണ്. ഞായർ മുതൽ വരെ വൈകീട്ട് അഞ്ചു മുതൽ 10 വരെയും വ്യാഴം, വെള്ളി -ശനി ദിവസങ്ങളിൽ വൈകീട്ട് അഞ്ചു മുതൽ അർധരാത്രി വരെയുമാണ് ഫെസ്റ്റിവൽ നടക്കുന്നത്.
സെലിബ്രേറ്റ് ബഹ്‌റൈന്റെ ഭാഗമായി ഡിസംബറിലുടനീളം വൈവിധ്യമാർന്ന വിനോദ പരിപാടികളാണ് രാജ്യത്ത് നടക്കുക. ഹെറിറ്റേജ് വില്ലേജ് ഫെസ്റ്റിവൽ, മനാമ നൈറ്റ്സ് എന്നിവ വരും ദിവസങ്ങളിൽ കലാസ്വാദകരെ ആകർഷിക്കും.
fgfdvf