യു ഡി ഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ച് ഐവൈസിസി ബഹ്റൈൻ


മനാമ: 

ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായ യു ഡി ഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസിന്റെ അധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ കെ.എം.സി.സി ബഹ്‌റൈൻ ഓർഗനൈസിങ് സെക്രട്ടറി ഗഫൂർ കൈപ്പമംഗലം ഉദ്ഘാടനം ചെയ്തു.

ഐ.വൈ.സി.സി ബഹ്‌റൈൻ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി സ്വാഗതവും, ദേശീയ അസിസ്റ്റന്റ് ട്രെഷറർ മുഹമ്മദ്‌ ജസീൽ നന്ദിയും പറഞ്ഞു.യു ഡി ഫ് സ്ഥാനാർഥികളുടെ വിജയം സുനിശ്ചിതമാണെന്ന് കൺവെൻഷൻ അഭിപ്രായപ്പെട്ടു. ഷെമിലി പി. ജോൺ, ഐ. വൈ. സി. സി ബഹ്‌റൈൻ മുൻ പ്രസിഡന്റ്‌ ബേസിൽ നെല്ലിമറ്റം, ആർ.എം.പി പ്രതിനിധി സജിത്ത് വെള്ളിക്കുളങ്ങര, ആർ.എസ്.പി പ്രയാണം ജി.സി.സി പ്രസിഡന്റ്‌ അൻവർ നഹാസ്, ഐ.വൈ.സി.സി ജോയിന്റ് സെക്രട്ടറി രാജേഷ് പന്മന, ഐ.വൈ.സി.സി ഇന്റെർണൽ ഓഡിറ്റർ മണിക്കുട്ടൻ, കെ.എം.സി.സി പ്രതിനിധി ഒ.കെ കാസിം എന്നിവർ സംസാരിച്ചു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed