ബഹ്റൈൻ കേരളാ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷന് പുതിയ സാരഥികൾ


മനാമ: 

ബഹ്റൈനിലെ പ്രമുഖ സാമൂഹ്യസംഘടനയായ കേരളാ സോഷ്യൽ ആൻഡ് കൾചറൽ അസോസിയേഷൻ ഭരണസമിതിയിലേക്കുള്ള പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു. കെഎസ് സിഎ ആസ്ഥാനത്ത് നടന്ന വാർഷിക പൊതുയോഗത്തിലാണ് 2024-2026 വർഷത്തേക്കുള്ള ഭരണസമിതി ഭാരവാഹികളെ തിരഞ്ഞെടുത്തത്.

രാജേഷ് നമ്പ്യാർ പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട സമിതിയിൽ അനിൽ കുമാർ യു.കെ (വൈസ് പ്രസിഡന്റ്), അനിൽ കുമാർ പിള്ള (ജനറൽ സെക്രട്ടറി), സതീഷ് കെ. (അസിസ്റ്റന്റ് സെക്രട്ടറി), അരുൺ സി.ടി (ട്രഷറർ), മനോജ് പാലയടത്ത് (കൾച്ചറൽ ആൻഡ് ലിറ്റററി വിങ് സെക്രട്ടറി), അനൂപ് പിള്ള (മെമ്പർഷിപ് സെക്രട്ടറി), സുജിത് (സ്പോർട്സ് ആൻഡ് ഗെയിം സെക്രട്ടറി), അജേഷ് നായർ (ഇന്റെർണൽ ഓഡിറ്റർ) എന്നിവരും തിരഞ്ഞെടുക്കപ്പെട്ടു. റിട്ടേണിങ് ഓഫീസർ ആയിരുന്ന മുതിർന്ന അംഗം, ദേവദാസ് നമ്പ്യാർ, പുതിയ ഭരണ സമിതിയെ പ്രഖ്യാപിച്ചു.

article-image

aa

You might also like

  • Lulu Exchange
  • Straight Forward

Most Viewed