രജതജൂബിലി ആഘോഷം; ഐസിആർഎഫ് 25 സമർപ്പിത തൊഴിലാളികളെ ആദരിക്കും


രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ കമ്യൂണിറ്റി റിലീഫ് ഫണ്ട്  25 സമർപ്പിത തൊഴിലാളികളെ ആദരിക്കും. നാളെ ഉച്ചകഴിഞ്ഞ് 4.30ന് ഇന്ത്യൻ ക്ലബിൽ നടക്കുന്ന പരിപാടിയിൽ പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.   

ബഹ്‌റൈനിലെ ഇന്ത്യൻ തൊഴിലാളികളുടെ  സംഭാവനകളെ അംഗീകരിക്കുന്നതിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബഹ്‌റൈനിൽ 25 വർഷത്തിലേറെയായി ഒരേ കമ്പനിയിൽ വിശ്വസ്തതയോടെ സേവനമനുഷ്ഠിച്ച 25 തൊഴിലാളികളെയാണ് ഇതിനായി തെരഞ്ഞെടുത്തിരിക്കുന്നത്.   

article-image

േ്ിുേ്

You might also like

  • Straight Forward

Most Viewed