ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റി ഓണാഘോഷം; ഓൺലൈൻ പാട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു


ഐ.വൈ.സി.സി ബഹ്‌റൈൻ റിഫ ഏരിയ കമ്മിറ്റി ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ഓൺലൈൻ പാട്ട് മത്സര വിജയികളെ പ്രഖ്യാപിച്ചു. സബ് ജൂനിയർ വിഭാഗത്തിൽ ആദ്യ സ്ഥാനം ദേവാഞ്ജനയും രണ്ടാം സ്ഥാനം ഫാത്തിമ അനസും കരസ്ഥമാക്കി. ജൂനിയർ വിഭാഗത്തിൽ പ്രോത്സാഹന സമ്മാനത്തിന് ആൻ മരിയയും നിരഞ്ജന പി യും അർഹരായി.

സീനിയർ വിഭാഗത്തിൽ ആദ്യ സ്ഥാനത്തിന് അദിനാതും രണ്ടാം സ്ഥാനത്തിന് പൂർണിമയും അർഹരായതായി ഐ.വൈ.സി.സി റിഫ ഏരിയ പ്രസിഡന്റ്‌ ഷമീർ അലി, സെക്രട്ടറി നസീഫ് കുറ്റ്യാടി, ട്രഷറർ തസ്‌ലീം തെന്നാടൻ എന്നിവർ അറിയിച്ചു. ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി സംഘടിപ്പിച്ച പൊന്നോണം 2024 വേദിയിൽ വെച്ച് ഐ.വൈ.സി.സി ദേശീയ ഭാരവാഹികളുടെയും അതിഥികളുടെയും സാന്നിധ്യത്തിൽ സമ്മാനം വിതരണം ചെയ്തു.

article-image

sdfdsf

You might also like

  • Straight Forward

Most Viewed