ബഹ്റൈൻ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു


ബഹ്റൈൻ ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണാഘോഷ കമ്മിറ്റി ജനറൽ കൺവീനർ സുനിൽ ചെറിയാൻ സ്വാഗതം പറഞ്ഞ യോഗത്തിൽ ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. പ്രവാസി ഭാരതീയ സമ്മാൻ ജേതാവ് സോമൻ ബേബി പരിപാടി ഉദ്ഘാടനം ചെയ്തു. ഒ.ഐ.സി.സി / ഇൻകാസ് മുൻ ഗ്ലോബൽ ചെയർമാൻ ശങ്കരപിള്ള കുമ്പളത്ത് മുഖ്യാതിഥിയായി പങ്കെടുത്തു.

ഒ.ഐ.സി.സി മിഡിൽ ഈസ്റ്റ്‌ ജനറൽ കൺവീനർ രാജു കല്ലുംപുറം, ഐ.സി.ആർ.എഫ് രക്ഷാധികാരി ഡോ. ബാബു രാമചന്ദ്രൻ, ഒ.ഐ.സി.സി ഗ്ലോബൽ കമ്മിറ്റി അംഗം ബിനു കുന്നന്താനം, വർക്കിങ് പ്രസിഡന്റ്‌ ബോബി പാറയിൽ, കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ്‌ കാരക്കൽ തുടങ്ങിയവർ ആശംസകൾ നേർന്നു. മോൻസി ബാബു നേതൃത്വം നൽകിയ പാപ്പാ സൂപ്പർബീറ്റ്സിന്റെ ഗാനമേള ഓണാഘോഷ പരിപാടികൾക്ക് മികവേകി.കൺവീനർ ഗിരീഷ് കാളിയത്ത് നന്ദി രേഖപ്പെടുത്തി.

article-image

dsfds

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed