കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് വിദ്യാർഥിനി


മനാമ: കാൻസർ രോഗികൾക്കായി മുടി ദാനം ചെയ്ത് ഇന്ത്യൻ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനി നേഹ ജഗദീഷ്. സ്തനാർബുദ ബോധവത്കരണ പരിപാടിയോടനുബന്ധിച്ചാണ് നേഹ തന്റെ മുടി ബഹ്‌റൈൻ കാൻസർ സൊസൈറ്റിക്ക് സംഭാവന ചെയ്തത്.

പതിമൂന്ന് വയസ്സിനുള്ളിൽ കലാരംഗത്ത് 200ലധികം പുരസ്കാരങ്ങൾ നേടി നേഹ ജഗദീഷ് ശ്രദ്ധേയയായിരുന്നു. ചിത്രരചന, അഭിനയം, ക്രാഫ്റ്റിങ്, നൃത്തം, വ്ലോഗിങ്, എന്നിവയിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള നേഹ നല്ലൊരു കീബോർഡ് പ്ലേയർ കൂടിയാണ്. അൽ ഹിലാൽ ഡയറക്ട് സർവിസസിൽ ജോലി ചെയ്യുന്ന ജഗദീഷ് കുമാറിന്റെയും ജയശ്രീയുടെയും മകളാണ് നേഹ.

article-image

f

You might also like

  • Straight Forward

Most Viewed