വേള്‍ഡ് മലയാളി കൗണ്‍സില്‍ സല്‍മാബാദിലെ ഗാരേജുകളില്‍ തൊഴിലാളികള്‍ക്കൊപ്പം ഓണം ആഘോഷിച്ചു


മനാമ: വേള്‍ഡ് മലയാളി കൗണ്‍സില്‍ സാധാരണക്കാരായ തൊഴിലാളികള്‍ക്കൊപ്പം സല്‍മാബാദിലെ ഗാരേജുകളില്‍ ഓണം ആഘോഷിച്ചു. ആഘോഷത്തിന്‍റെ ഭാഗമായി നടത്തപ്പെട്ട ചടങ്ങുകളിൽ വേള്‍ഡ് മലയാളി കൗണ്‍സില്‍ ബഹ്റൈന്‍ പ്രൊവിന്‍സ് പ്രസിഡന്‍റ് ജ്യോതിഷ് പണിക്കര്‍ അധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ എഫ്.എം ഫൈസല്‍ ഓണസന്ദേശം നല്‍കി.

ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി മോനി ഒടികണ്ടത്തില്‍ സ്വാഗതവും ട്രഷറര്‍ തോമസ് ഫിലിപ്പ് നന്ദിയും പറഞ്ഞു.

article-image

xgdfg

You might also like

  • Straight Forward

Most Viewed