സിറോ മലബാർ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷപരിപാടി ഓണം മഹോത്സവം 2024


സിറോ മലബാർ സൊസൈറ്റിയുടെ ഈ വർഷത്തെ ഓണാഘോഷപരിപാടിയായ ഓണം മഹോത്സവം 2024 ന്റെ ഉദ്‌ഘാടനവും ലോഗോ പ്രകാശനവും സിംസ് ഗുഡ്‌വിൻ ഹാളിൽ നടന്നു. സിംസ് പ്രസിഡന്റ് ഷാജൻ സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. കോർ കമ്മിറ്റി ചെയർമാൻ പോൾ ഉറുവത്, ഓണം മഹോത്സവം ജനറൽ കൺവീനർ പോളി വിതയത്തിൽ, സിംസ് ഭരണസമിതി അംഗങ്ങളായ ജെയ്‌മി തെറ്റയിൽ, ജിജോ ജോർജ്, ലൈജു തോമസ്, സിംസ് മുൻ ഭരണസമിതി അംഗങ്ങളായ ജേക്കബ് വാഴപ്പള്ളി, ബെന്നി വർഗീസ്, പി.ടി. ജോസഫ്, സജു സ്റ്റീഫൻ, ജോജി കുര്യൻ എന്നിവർ പങ്കെടുത്തു.

സിംസ് കളിമുറ്റം സമ്മർ ക്യാമ്പിന്റെ ഗ്രാൻഡ് ഫിനാലെയും ചടങ്ങിൽ നടന്നു. കളിമുറ്റം സമ്മർക്യാമ്പിലെ കുട്ടികളുടെയും വളന്റിയേഴ്സ് കലാപരിപാടികൾ അവതരിപ്പിച്ചു. കളിമുറ്റം സമ്മർ ക്യാമ്പ് കൺവീനർ ഷെൻസി മാർട്ടിൻ, ലിജി ജോൺസൻ എന്നിവർ ആശംസ അറിയിച്ചു. ചടങ്ങിൽ ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് സ്വാഗതവും ക്യാമ്പ് കോഓഡിനേറ്റർ റെജു ആൻഡ്രൂ നന്ദിയും പറഞ്ഞു. സിംസ് ഓണം മഹോത്സവ ഭാഗമായി 1500ൽപരം ആളുകൾ പങ്കെടുക്കുന്ന മെഗാ ഓണസദ്യ, സെപ്റ്റംബർ 15ന് തിരുവോണ ദിവസം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

article-image

ോേ്േോ്

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed