ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ദാണ്ഡിയ നൈറ്റ് 2024ന്റെ ടിക്കറ്റുകൾ പുറത്തിറക്കി


ഇന്ത്യൻ ലേഡീസ് അസോസിയേഷൻ ദാണ്ഡിയ നൈറ്റ് 2024ന്റെ ടിക്കറ്റുകൾ പുറത്തിറക്കി.  ദാന മാളിൽ വെച്ച് നടന്ന പരിപാടിയിൽ ഐഎൽഎ ഭാരവാഹികളും, പ്രായോജകരും സന്നിഹിതരായിരുന്നു. പരിപാടിയോടനബന്ധിച്ച് വനിതാ സംരംഭകരുടെയും വിവിധ സ്പോൺസർമാരുടെയും കിയോസ്‌കുകളുണ്ടാകുമെന്നും, ഇതിന്റെ ഭാഗമായി മെഗാ റാഫിൾ നറുക്കെടുപ്പ് നടക്കുമെന്നും ഭാരവാഹികൾ അറിയിച്ചു. സെപ്‌റ്റംബർ 16 വരെ അഞ്ചു ദീനാർ നിരക്കിൽ ഏർലി ബേർഡ് ടിക്കറ്റുകൾ ലഭ്യമാണ്.

കൂടാതെ 10 ടിക്കറ്റുകൾ വാങ്ങുന്നവർക്ക്  ഒരു ടിക്കറ്റ് സൗജന്യമായി ലഭിക്കും. സെപ്റ്റംബർ 16ന് ശേഷം ടിക്കറ്റ് നിരക്ക് ഏഴു ദീനാറായിരിക്കും. ഈ പരിപാടിയിൽ നിന്നുള്ള  വരുമാനം ഐ.എൽ.എ സ്നേഹ കിഡ്‌സിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനും ക്ഷേമത്തിനും വിനിയോഗിക്കും. കൂടുതൽ വിവരങ്ങൾക്ക്   33560046 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. 

article-image

േ്േി

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed