ബഹ്റൈൻ സമസ്തയുടെ മീലാദ് കാമ്പയിന് തുടക്കമായി


‘പ്രവാചകൻ പ്രകൃതവും പ്രഭാവവും’ എന്ന ശീർഷകത്തിൽ ബഹ്റൈൻ സമസ്തയുടെ കീഴിൽ ഒരുമാസം നീളുന്ന മീലാദ് കാമ്പയിന് തുടക്കമായി. മനാമ സമസ്ത ഹാളിൽ സയ്യിദ് ഫഖ്റുദ്ദീൻ തങ്ങൾ ഉദ്ഘാടനം ചെയ്തു. സയ്യിദ് യാസിർ ജിഫ്രി തങ്ങൾ അധ്യക്ഷത വഹിച്ചു. ശറഫുദ്ദീൻ മൗലവി ഖിറാഅത്ത് നിർവഹിച്ചു. റേഞ്ച് ജംഇയ്യതുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ബഷീർ ദാരിമി, സമസ്ത മനാമ കോഓഡിനേറ്റർ അശ്റഫ് അൻവരി, എസ്.കെ.എസ്.എസ്.എഫ്  ഓർഗനൈസിങ് സെക്രട്ടറി സജീർ പന്തക്കൽ എന്നിവർ ആശംസകൾ നേർന്നു.

കേന്ദ്ര വൈസ് പ്രസിഡന്റ് എടവണ്ണപ്പാറ മുഹമ്മദ് മുസ്‍ലിയാർ, സെക്രട്ടറിമാരായ മജീദ് ചോലക്കോട്, ഹംസ അൻവരി മോളൂർ, ഷഹീം ദാരിമി, ലതീഫ് പയന്തോങ്ങ്,  എന്നിവർ സംബന്ധിച്ചു. ജനറൽ സെക്രട്ടറി എസ്.എം. അബ്ദുൽ വാഹിദ് സ്വാഗതവും കെ.എം.എസ്. മൗലവി പറവണ്ണ നന്ദിയും പറഞ്ഞു.  

article-image

േ്േ്ിേ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed