ബഹ്‌റൈൻ നവകേരള പി. കൃഷ്ണപിള്ള, സി. അച്യുതമേനോൻ അനുസ്മരണം സംഘടിപ്പിച്ചു


പി. കൃഷ്ണപിള്ള, സി. അച്യുതമേനോൻ അനുസ്മരണം ബഹ്‌റൈൻ നവകേരള ഇന്ത്യൻ ക്ലബ്ബിൽ വച്ച് സംഘടിപ്പിച്ചു. പി.  കൃഷ്ണപിള്ള അനുസ്മരണം മുൻ ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാനും പൊതു പ്രവർത്തകനുമായ ആർ. പവിത്രനും, സി. അച്യുതമേനോൻ അനുസ്മരണം ബഹ്‌റൈൻ നവകേരള കോർഡിനേഷൻ കമ്മറ്റി അംഗം  എസ്. വി.  ബഷീറും നിർവ്വഹിച്ചു. കോർഡിനേഷൻ സെക്രട്ടറിയും ലോകകേരളാ സഭാഅംഗവുമായ  ഷാജി മൂതല, പൊതു പ്രവർത്തകരായ  ഇഎ സലിം, രഞ്ജൻ ജോസഫ്, നവകേരള കോർഡിനേഷൻ കമ്മറ്റി അംഗങ്ങൾ, എക്സിക്യൂട്ടീവ് കമ്മറ്റി അംഗങ്ങൾ തുടങ്ങിയവരും സംസാരിച്ചു. 

ബഹ്‌റൈൻ നവകേരള പ്രസിഡന്റ്‌ എൻ. കെ ജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സെക്രട്ടറി എ.കെ സുഹൈൽ സ്വാഗതവും കോർഡിനേഷൻ അസിസ്റ്റന്റ് സെക്രട്ടറിയും ലോക കേരളാസഭ അംഗവുമായ ജേക്കബ് മാത്യു നന്ദിയും പറഞ്ഞു.

article-image

ിൈാൈീ

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed