78 ആം സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് സീറോ മലബാർ സൊസൈറ്റി


ഭാരതത്തിന്റെ 78 ആം സ്വതന്ത്ര്യ ദിനം ബഹ്റൈനിലെ സീറോ മലബാർ സൊസൈറ്റി സമുചിതമായി ആഘോഷിച്ചു. സിംസ് ആക്ടിങ് പ്രസിഡന്റ് രതീഷ് സെബാസ്റ്റൻ ദേശീയ പതാക ഉയർത്തി. സിംസ് ജനറൽ സെക്രട്ടറി സബിൻ കുര്യാക്കോസ് അംഗങ്ങൾക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു. സിംസ് ഭരണ സമതി അംഗങ്ങളായ ജെയ്‌മി തെറ്റയിൽ, ലൈജു തോമസ്, കോർ ഗ്രൂപ്പ് ചെയർമാൻ പോൾ ഉരുവത് , മുൻ ഭാരവാഹികളായ ബെന്നി വർഗീസ്, മോൻസി മാത്യു, ജിമ്മി ജോസഫ്, ഇന്ത്യൻ ക്ലബ് മുൻ വൈസ് പ്രസിഡന്റ് സാനി പോൾ എന്നിവർക്കൊപ്പം കളിമുറ്റം സമ്മർ ക്യാമ്പ് ഭാരവാഹികളായ ഷെൻസി മാർട്ടിൻ, ലിജി ജോൺസൻ സമ്മർ ക്യാമ്പിലെ കുട്ടികളും, അധ്യാപകരും,സിംസ് അംഗങ്ങളും സ്വതന്ത്ര്യദിനാഘോഷങ്ങളിൽ പങ്കുചേർന്നു. കുട്ടികളുടെ ദേശീയ ഗാനാലാപനവും, കലാ പരിപാടികളും സ്വതന്ത്ര്യദിനാഘോഷങ്ങളുടെ മാറ്റു കൂട്ടി.

article-image

cxzcvcxcx

You might also like

Most Viewed