ബഹ്റൈൻ ഒ.ഐ.സി.സി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

ബഹ്റൈൻ ഒ.ഐ.സി.സി.ദേശീയകമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഒ.ഐ.സി.സി.ദേശീയ കമ്മിറ്റി പ്രസിഡൻ്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു യോഗത്തിൽ ജനറൽ സെക്രട്ടറി പ്രദീപ് മേപ്പയൂർ സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സി. ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം യോഗം ഉദ്ഘാടനംചെയ്തു.
ഒഐസിസി ഗ്ലോബൽ കമ്മിറ്റി അംഗവും മുൻ ദേശീയ പ്രസിഡൻ്റുമായ ബിനു കുന്നന്താനം മുഖ്യ പ്രഭാഷണംനടത്തി. ദേശീയ കമ്മിറ്റി ജനറൽ സെക്രട്ടറിമാരായ മനു മാത്യു, ജേക്കബ് തേക്കുതോട് , സെയ്ദ് എം.എസ്. ട്രഷറർ ലത്തീഫ് ആയംചേരി , വൈസ് പ്രസിഡന്റുമാരായ ജവാദ് വക്കം, നസിം തൊടിയൂർ,സിൻസൺ ചാക്കോ പുലിക്കോട്ടിൽ, ഗിരിഷ് കാളിയത്ത്, സുമേഷ് അനേരി, വനിത വിഭാഗം പ്രസിഡൻ്റ് മിനി റോയി തുടങ്ങിയവർ ആശംസ പ്രസംഗംനടത്തി.
adsadfsds