രണ്ടു സ്വർണം ഒരു വെള്ളി ഒരു വെങ്കലം പാരിസ് ഒളിമ്പിക്സിൽ ബഹ്റൈന് മിന്നും വിജയം


പാരിസ് ഒളിമ്പിക്സിൽ രണ്ടു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും നേടി ബഹ്റൈൻ 33ആം സ്ഥാനം നേടി. ഗുസ്തി 97 കിലോഗ്രാം വിഭാഗത്തിൽ അഖ്മദ് തജുദിനോവ് ആണ് രണ്ടാം സ്വർണം നേടിയത്. ജോർജിയൻ താരം ഗിവി മച്ചരാഷ്വിലിയെ ആണ് തജുദിനോവ് പരാജയപ്പെടുത്തിയത്.  അത്‍ലറ്റിക്സിന് പുറമെ ബഹ്റൈൻ നേടുന്ന ആദ്യ ഒളിമ്പിക് മെഡൽ കൂടിയാണിത്.  റഷ്യൻ വംശജനായ അഖ്മദ് തജുദിനോവ് ബഹ്‌റൈനെ പ്രതിനിധീകരിച്ച്, നിരവധി അന്താരാഷ്ട്ര ടൂർണമെൻറുകളിൽ മെഡൽ നേടിയിട്ടുണ്ട്. കഴിഞ്ഞ ഒളിമ്പിക്സിൽ ബഹ്റൈൻ ഒരു വെള്ളി മാത്രമായിരുന്നു നേടിയത്.

വനിതകളുടെ 3,000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ സ്വർണം നേടി വിൻഫ്രെഡ് യാവിയാണ് ബഹ്റൈന്റെ ഈ ഒളിമ്പിക്സിലെ ആദ്യ മെഡൽ നേടിയത്.  വനിതകളുടെ 400 മീറ്ററിൽ സൽവ ഈദ് നാസർ വെള്ളിയും നേടിയിരുന്നു. ഗോർ മിനാസ്യൻ, പുരുഷന്മാരുടെ 109 കിലോഗ്രാം ഭാരദ്വഹനത്തിൽ ബഹ്റൈനുവേണ്ടി വെങ്കലം നേടി.  മെഡൽ പ്രതീക്ഷയായിരുന്ന കെമി അദെക്കോയ പരിക്കുമൂലം മത്സരത്തിനുമുമ്പ് പിന്മാറിയിരുന്നു.

article-image

്ിു്ിു

You might also like

Most Viewed