എസ് എൻ സി എസ്സിന്റെ വനിതാ വിഭാഗം കമ്മറ്റി രൂപീകരിച്ചു


മനാമ: ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ 2024- 25 കാലഘട്ടത്തിലെക്കുള്ള വനിതാവിഭാഗം കമ്മറ്റി യുടെ പ്രർത്തനോദ്ഘാടനം എസ് എൻ സി എസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ചലച്ചിത്ര സംവിധായികയും അഭിനേത്രിയും, രചയിതാവും ആയ ജയ മേനോൻ ഉദ്ഘാടനം നിർവഹിച്ചു. കൺവീനർ സംഗീത ഗോകുലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോയിന്റ് കൺവീനർ ശ്രീപാർവതി സ്വാഗതം പറഞ്ഞു.

ചെയർമാൻ കൃഷ്ണകുമാർ, വൈസ് ചെയർമാൻ പ്രകാശ്‌, സെക്രട്ടറി ശ്രീകാന്ത് എന്നിവർ ആശംസകൾ നേർന്ന യോഗത്തിൽ സൂര്യ ശരത് നന്ദി രേഖപ്പെടുത്തി. മനീഷ സന്തോഷ്‌ മുഖ്യ അവതാരികയായിരുന്നു. ഉൽഘാടനത്തിന് ശേഷം ബഹ്‌റൈൻ ജ്വാല അവതരിപ്പിച്ച ഗാനമേളയും, വിവിധ കലാപരിപാടികളും അരങ്ങേറി.

article-image

fdgdsg

article-image

sdesfg

You might also like

  • Straight Forward

Most Viewed